പാവറട്ടി: പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ തകര്‍ച്ചയാണെന്ന് ചരിത്ര ഗവേഷകന് ഡോ: വിജയകുമാര്‍ മേനോന് അഭിപ്രായപ്പെട്ടു. പെരുവല്ലുര്‍ ഗവ. യുപി സ്കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രക്ഷാകര്‍ത്ത്യ സംഗമവും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ന് പൊതുവിദ്യദ്യാസ മേഖലയില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ ആ ഭാഷയില്‍ ബിരുദമോ അഭിരുചിയുളളവരല്ല. എന്നാല്‍ മറ്റെതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരായിരിക്കുകയും ചെയ്യും. അതു കൊണ്ട് തന്നെ ആ ഭാഷയുടെ നീതിശാസ്ത്രം അദ്ധ്യാപകര്‍ക്ക് അറിയില്ല. അങ്ങനെ വരുമ്പോഴാണ് ഭാഷയുടെ നിലവാരം തകരുന്നതും മററ് ഇംഗ്ലീഷ് മീഡിയം സ്ക്കുളുകള്‍ ഉയര്‍ന്നു വരുന്നതും.സര്‍ക്കാരും ഈ വിഷയം വേണ്ടത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്കൂളിന്റ ഭൗതിക സൗകര്യങ്ങളിലും ശ്രദ്ധ ഉണ്ടാകണം.12 മാസവും സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ രാജ്യത്ത് സോളാര്‍ എനര്‍ജി ഉപയോഗപ്പെടുത്താതെ പ്രകൃതിയെ നശിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി ചര്‍ച്ച ചെയ്യുന്നത് ദു:ഖകരമാണെന്നും വിജയകുമാര്‍ മേനോന് പറഞ്ഞു. ചടങ്ങില്‍ മുല്ലശേരി പഞ്ചായത്ത് പ്രസിഡണ്ട് എകെ ഹുസൈന് അധ്യക്ഷത വഹിച്ചു.സെമിനാറില്‍ പ്രോഗ്രാം ഓഫീസര്‍ ബെന്നി ജേക്കബ്ബ് വിഷയാവതരണം നടത്തി. ജനപ്രതിനിധികളായ ബിജു കുരിയാക്കോട്ട്, ഒഎസ് പ്രദീപ്, പികെ രാജന്, ഇന്ദുലേഖ ബാജി, ഒഎസ് എ പ്രസിഡണ്ട് എന്‍കെ ഷംസുദീന്‍, എംപിടിഎ പ്രസിഡണ്ട് വിനിത ഉണ്ണികൃഷ്ണന് മുല്ലശ്ശേരി എഇഒ പി.മണികണ്ഠലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: