തൃശൂര്‍: ശബരിമലയെ വിവാദഭൂമിയാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി ആര്.വി.ബാബു. തൃശൂര്‍ കോര്പ്പറേഷന് മുന്നില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശബരിമലയെ സാമ്പത്തിക സ്രോതസ്സായി മാത്രമാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വീരശൈവസഭ പ്രസിഡണ്ട് പി.എന്‍.സുരേഷ്, ഒ.സി.ബാലൃഷ്ണന്‍, എം.വി.മധുസൂധനന്, പി.എന്‍.അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: