കൊടകര: കല്ലേറ്റുംകരകെ.കരുണാകരന്സ്മാരകപോളിടെക്നിക്കിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അഫ്സലിനെ (19) കൊടകര എസ്.ഐ. മര്‍ദ്ദിച്ചതായി പരാതി. പെറ്റിക്കേസ് സംബന്ധമായി സ്റ്റേഷനിലെത്തിയ അഫ്സലിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ഭക്ഷണമോ വെള്ളമോ കൊടുക്കാതെ സ്റ്റേഷനില്‍ ഇരുത്തി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഉച്ചതിരിഞ്ഞു നാലുമണിയോടെ കോടതിയില്‍ കൊണ്ടുപോയി പെറ്റി ക്കേസിന്റെ പിഴ അടപ്പിച്ചതിനു ശേഷം വിട്ടയച്ചതായും ഇയാള്‍ പറഞ്ഞു. സായുധ സേനയില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ആളാണ് അഫ്സലിന്റെ പിതാവ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,പോലീസ് ഡയറക്ടര്‍ ജനറല്‍,തൃശൂര്‍ പോലീസ് ഐ.ജി,എസ്.പി, ചാലക്കുടി ഡി.വൈ.എസ് .പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി അഫ്സലും അമ്മ റംലയും പറഞ്ഞു.
അതെ സമയം വിദ്യാര്‍ത്ഥിയെ ദേഹോപദ്രവമേല്‍പ്പിച്ചു എന്ന ആരോപണം വ്യാജമാണെന്നും സ്റ്റേഷനില്‍ ഇരുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും കൊടകര എസ്.ഐ. സുധീഷ്മോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: