Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാഹേശ്വരസൂത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 10:28 pm IST
in Samskriti

സംസ്‌കൃതഭാഷാ സാഹിത്യവും വ്യാകരണവുമായി ബന്ധപ്പെട്ടവരെല്ലാം കേട്ടിട്ടും പഠിച്ചിട്ടുമുണ്ടാകാവുന്ന മാഹേശ്വരസൂത്രം മുതലായ സൂത്രങ്ങള്‍ ഉരുവിട്ടുപഠിക്കുന്നതോടൊപ്പം വ്യാകരണവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.

നൃത്താവസാനേ നടരാജരാജോ

നനാദ ഢക്കാം നവപഞ്ചവാരം

ഉദ്ധര്‍ത്തുകാമഃ സനകാദിസിദ്ധാന്‍

ഏതദ്വിമര്‍ശേ ശിവസൂത്രജാലം

വിശ്വരൂപങ്ങളുടെ ആന്തരികലീലാവിശേഷമായി നൃത്തരൂപത്തില്‍ വിരാജിക്കുന്ന ഭഗവാന്‍ ശിവന്‍ നടരാജനായി ഭവിച്ചു. വാചാമഗോചരമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നതിന് സനകാദികളായ ഋഷിമാര്‍ക്ക് വിജ്ഞാനം പകര്‍ന്ന് അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി ശിവന്‍ തന്റെ നൃത്തത്തിന്റെ അവസാനം കൈയിലുള്ള ഉടുക്കുകൊണ്ട് പതിന്നാലു പ്രാവശ്യം (നവപഞ്ചവാരം) ശബ്ദിച്ചു എന്നാണ് കഥ. ഈ നാദമാണ് പതിന്നാല് ശിവസൂത്രസമൂഹമെന്ന മാഹേശ്വരസൂത്രങ്ങളായി പരിഗണിക്കപ്പെട്ടത്. ഈ സൂത്രങ്ങളെ ആധാരമാക്കിയാണ് പാണിനി സംസ്‌കൃതഭാഷാവ്യാകരണം ചമച്ചത്. ഈ മാഹേശ്വരസൂത്രം അവലംബമാക്കിയാണത്രെ പാശ്ചാത്യഭാഷാപണ്ഡിതര്‍ ഭാഷാശബ്ദശാസ്ത്രമായ ‘ലിംഗ്വിസ്റ്റിക്‌സ് എന്ന പ്രത്യേക ശാസ്ത്രശാഖയ്‌ക്ക് രൂപം കൊടുത്തത്.

മാഹേശ്വരസൂത്രം

(1) അ ഇ ഉ (ണ്) (2) ഋ ള് (ക്) (3) എ ഓ (ങ്) (4) ഐ ഔ (ച്) (5) ഹ യ വ ര (ട്) (6) ല (ണ്) (7)ഞ മ ങ ണ ന (മ്) (8) ഝ ഭ (ഞ്) (9) ഘ ഢ ധ (ഷ്) (10) ജ ബ ഗ ഡ ദ (ശ്) (11) ഖ ഫ ഛ ഠ ഥ ച ട ത (വ്) (12) ക പ (യ്) (13) ശ ഷ സ (ര്) (14) ഹ (ല്).

ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം ബ്രാക്കറ്റിനുള്ളിലെ വര്‍ണ്ണംകൂടി കൂട്ടിവായിച്ചാലേ സൂത്രമാകൂ. ബ്രാക്കറ്റിനുള്ളിലെ വര്‍ണം വിട്ടുവായിച്ചാല്‍ അക്ഷരമാലയായി. സൂത്രത്തിലെ ക്രമത്തില്‍ ചില സവിശേഷതകളുണ്ട്. ഈ സൂത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചരിച്ചാല്‍ ഉടുക്ക് (ഡമരുകം) കൊട്ടുന്ന നാദംപോലെ തോന്നും. ഒരു ചതുരനായ ഇടയ്‌ക്കാവാദകന്‍ ശ്രദ്ധാപൂര്‍വം ശ്രമിച്ചാല്‍ ആ ഉപകരണത്തില്‍ ഈ സൂത്രങ്ങള്‍ വായിക്കാവുന്നതാണ്.

മാഹേശ്വരസൂത്രത്തില്‍ അക്ഷരമാലയെ ക്രമീകരിച്ചിരിക്കുന്നത് നാം പഠിച്ചിട്ടുള്ളമാതിരി അ മുതല്‍ ക്ഷ വരെയുള്ള അനുക്രമണികയിലല്ല. പ്രപഞ്ചസൃഷ്ടിക്രമത്തിന്റെ ആദ്യഘട്ടത്തെ സമൂര്‍ത്തമായി പ്രതിനിധാനം ചെയ്യുന്നവണ്ണം സ്പന്ദനങ്ങള്‍ ആയിത്തീരുകയാണ് ആദ്യത്തെ ഈ മൂന്നക്ഷരങ്ങളായ അ, ഇ, ഉ എന്നിവ. നന്ദികേശ്വരന്‍ ഇങ്ങനെ പറയുന്നു-

അകാരോ ബ്രഹ്മരൂപസ്യാ-

ന്നിര്‍ഗുണഃ സര്‍വവസ്തുഷു

ചിത്കലാമിം സമാശ്രിത്യ

ജഗദ്രൂപ ഉണീശ്വരഃ

സര്‍വവസ്തുക്കളിലുംവച്ച് നിര്‍ഗുണമാകുന്ന ബ്രഹ്മരൂപമാകുന്നു ‘അ’ കാരം. ആ ബ്രഹ്മവസ്തു ‘ഇ’ കാരമാകുന്ന മായയെ ആശ്രയിച്ച് ‘ഉ’ കാരമാകുന്ന സഗുണവും ജഗദ്രൂപവുമായ ഈശ്വരചൈതന്യമായിത്തീരുന്നു. ‘ണ്എന്നത് ആയിത്തീരുന്നു എന്നുള്ള അര്‍ത്ഥത്തെ പ്രതിനിധാനം ചെയ്യുന്ന ഇത്താണ്. അക്ഷരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിതമായതും ഇതേവരെ പറയപ്പെട്ടതുമായ ദര്‍ശനത്തിന്റെ സ്വരൂപത്തിലേക്ക് ഒന്നാം സൂത്രം വിരല്‍ചൂണ്ടുന്നു.

സൃഷ്ടിയുടെ ആദ്യയാമം മുതല്‍ പ്രളയത്തിന്റെ അന്ത്യയാമം വരെയും അഥവാ ആബ്രഹ്മപര്യന്തമുള്ള സമസ്ത സൃഷ്ടികളെയും ആദ്യാക്ഷരമായ ‘അ’ കാരത്തിനും അന്ത്യാക്ഷരമായ ‘ഹ’ കാരത്തിനും ഇടയില്‍ മാഹേശ്വരസൂത്രം അനുസരിച്ച് ദര്‍ശിക്കാമെന്ന് നന്ദികേശ്വര ടീകയില്‍ പറയുന്നു. അണുമുതല്‍ ആനവരെയുള്ള ബഹുജീവകോടികളുടെയും ബോധതലത്തില്‍ തെളിയുന്ന ‘അഹ’ത്തെയും പരമാണുമുതല്‍ ആണ്ഡകടാഹംവരെ വ്യാപ്തമായിരിക്കുന്ന വിശ്വചൈതന്യധാമത്തിന്റെ മഹദഹങ്കാരത്തെയും ആദ്യത്തെ സൂത്രത്തിലെ ആദ്യാക്ഷരംകൊണ്ടും അവസാന സൂത്രാക്ഷരംകൊണ്ടും സൂചിപ്പിച്ചിരിക്കുന്നു.

ആദ്യസൂത്രത്തിലെ ‘അ’കാരം സര്‍ഗ്ഗക്രിയയെയും അവസാന സൂത്രത്തിലെ ‘ഹകാരം സര്‍ഗ്ഗക്രിയാ വിലോമമായ വിലയത്തെയും സൂചിപ്പിക്കുന്നു. ‘അഹ’ത്തിന്റെ പരിണാമകോടികളാണ് വിശ്വംമുഴുവനും. അതിന്റെ വിശദീകരണമാണ് മറ്റ് അക്ഷരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.