തിരുവല്ല: വൃത ശുദ്ധിയുടെ വൃശ്ചിക പുലരിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി.ദേവാലയങ്ങളിലും ശരണകേന്ദ്രങ്ങളലും ഇനിയുള്ള രണ്ട് മാസക്കാലം ശരണമന്ത്രങ്ങള്‍ ഉയരും.രാവിലെ മുതല്‍ ഭാഗവത പാരായണം, അന്നദാനം, ശരണംവിളി, ഭജന, വിശേഷാല്‍ പൂജകള്‍ തുടങ്ങിയവയാണ് നടക്കുക.തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം,തൃക്കവിയൂര്‍ മഹാദേവക്ഷേത്രം,യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതിക്ഷേത്രം,മലയാലപ്പുഴ ഭദ്രകാളിക്ഷേത്രം,കലഞ്ഞൂര്‍ മഹാദേവക്ഷേത്രം,മുരിക്കാശ്ശേരി മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ തന്നെ ചടങ്ങുകള്‍ തുടങ്ങും.
യമ്മര്‍കുളങ്ങര മഹാഗണപതിക്ഷേത്രത്തില്‍ 30ന് ആഴിപൂജയും ശരണം വിളിയും നടക്കും.ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 16 മുതല്‍ 26 വരെ നടക്കം. വിശേഷാല്‍ പൂജകളും എല്ലാ ദിവസവും ഭജനയും നടത്തും. ഭജന ഭക്തജനങ്ങള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.മൂത്തൂര്‍ ഭഗവതിക്ഷേത്രം,തുകലശ്ശേരി മഹാദേവക്ഷേത്രം,ഗോവിന്ദന്‍കുളങ്ങര ഭഗവതി ക്ഷേത്രം,പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രം,നീര്‍വിഴാകം ധര്‍മ്മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡല ചടങ്ങുകള്‍ നടക്കും.പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വ്രതാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവാഭരണപേടക വാഹകസംഘം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘാംഗങ്ങളും മാലയിട്ട് വ്രതാരംഭിക്കും. ജനവരി 11 വരെ ഇവിടെ അന്നദാനമണ്ഡപത്തില്‍ പ്രഭാതഭക്ഷണവും ഉച്ചയൂണും അത്താഴവുമുണ്ടാകും.പന്തളം മണികണ്ഠനാല്‍ത്തറയില്‍ വൃശ്ചികം ഒന്ന് മുതല്‍ ജനവരി 11 വരെ ഉച്ചയ്ക്ക് അന്നദാനം.മങ്ങാരം കരണ്ടയില്‍ ശ്രീഭദ്രാ ക്ഷേത്രത്തില്‍ നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് ചിറപ്പുത്സവം. എല്ലാ ദിവസവും രാത്രി ഭജന, പ്രസാദ വിതരണം എന്നിവയുണ്ടാകും. 12 വിളക്കിന് കലശാഭിഷേകം, വിശേഷാല്‍ പൂജ, അന്നദാനം എന്നിവയുമുണ്ടാകും
.കൈപ്പുഴ കിഴക്ക് ഗുരുനാഥന്‍മുകടി അയ്യപ്പഗുരു ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ചിറപ്പുത്സവം നടക്കും. രാത്രി ശരണംവിളിയും ദീപക്കാഴ്ചയുമുണ്ടാകും.മുട്ടാര്‍ അയ്യപ്പക്ഷേത്രത്തില്‍ 41 ദിവസമാണ് ചിറപ്പുത്സവം. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും രാത്രി ഭജനയും ഉണ്ടാകും. 41ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്, വരവേല്‍പ്പ് ഘോഷയാത്ര എന്നിവയുണ്ടാകും.പുലിക്കുന്നില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ചിറപ്പുത്സവം നടക്കും. രാത്രി ശരണംവിളി, പ്രസാദ വിതരണം എന്നിവയുണ്ടാകും.കണ്ണങ്കര ദേവീക്ഷേത്രത്തില്‍ മണ്ഡല ചിറപ്പിനോട് അനുബന്ധിച്ച് 18 മുതല്‍ 27 വരെ തീയതികളില്‍ ദേവീഭാഗവത നവാഹയജ്ഞം നടക്കും. മാവേലിക്കര മേനാംപള്ളി അംബാശ്രമം ഹരിഹരചൈതന്യയാണ് യജ്ഞാചാര്യന്‍. മണ്ണടി എന്‍.വാസുദേവന്‍ പോറ്റി യജ്ഞഹോതാവും ശ്രീകുമാര്‍, വിശ്വനാഥന്, സുദേശന്‍ എന്നിവര്‍ യജ്ഞപൗരാണികരുമാണ്. 18ന് വൈകീട്ട് 6ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന് നവാഹയജ്ഞം ഉദ്ഘാടനം ചെയ്യും. കെ.ശിവദാസന്‍ പോറ്റി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 6.30ന് ആചാര്യവരണം, 6.40ന് പ്രഭാഷണം.19 മുതല്‍ 26 വരെ തീയതികളില്‍ 6.30 മുതല്‍ 10.30 വരെ പാരായണം, 10.30ന് പ്രഭാഷണം, 1ന് അന്നദാനം എന്നിവ നടക്കും.19ന് വൈകീട്ട് 6ന് ഗോപൂജ. 20ന് 9ന് മഹാമൃത്യുഞ്ജയഹോമം. 21ന് 9ന് നവഗ്രഹപൂജ. 22ന് വൈകീട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന. 23ന് വൈകീട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ. 24ന് വൈകീട്ട് 5.30ന് ദമ്പതീപൂജ. 25ന് വൈകീട്ട് 5.30ന് കന്യകാപൂജ. 26ന് രാത്രി 8ന് കുമാരിപൂജ. 27ന് രാവിലെ 8ന് ചണ്ഡികാഹോമം, 12ന് യജ്ഞസമര്‍പ്പണം തുടര്‍ന്ന് അന്നദാനം എന്നിവയാണ് പ്രധാന പരിപാടികള്‍.കരികുളം അന്തിമഹാകാള മഹാദേവര്‍ ക്ഷേത്രത്തില്‍ 24വരെ അയ്യപ്പഭാഗവത സമീക്ഷയും ഉത്സവവും നടക്കും. ഇന്ന് രാവിലെ 6.45ന് മേല്‍ശാന്തി രാജേശ്വരന് നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. 7ന് നെല്‍പ്പറ സമര്‍പ്പണം. 7.45ന് പാരായണം ആരംഭിക്കും.എല്ലാ ദിവസവും രാവിലെ 6.45ന് ശാസ്താസഹസ്രനാമ സ്തോത്രം, 7.45 മുതല്‍ പാരായണം, 11ന് വിശേഷാല്‍ പൂജ, 11.30ന് കീര്‍ത്തനാലാപനം, 12ന് പ്രഭാഷണം, 1ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും. 19ന് വൈകീട്ട് 5ന് വിദ്യാപ്രാപ്തി പൂജ, 20ന് വൈകീട്ട് 5ന് സമൂഹ നീരാജനാര്ച്ചന, 21ന് രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം, 22ന് രാവിലെ 11ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.23ന് വൈകീട്ട് 7ന് നാടന്‍പാട്ട്, 8ന് വടശ്ശേരിക്കര ഭരതകലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. ഉത്സവദിനമായ 24ന് രാവിലെ 9.30ന് മലയ്ക്ക് പടയണി, 10.30ന് കലശപൂജ, 12ന് കളമെഴുത്തുപാട്ട്, 12.30ന് അന്നദാനം, വൈകീട്ട് 6.30ന് വിളക്കിനെഴുന്നള്ളത്ത്, 11ന് കരികുളം അംബിക നൃത്തകലാലയത്തിന്റെ നൃത്തനൃത്യങ്ങള്‍, 1ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം എന്നിവ ഉണ്ടായിരിക്കും. ശബരിമല അയ്യപ്പസേവാസമാജം പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം ക്യാമ്പ് ഓഫീസ് തുറക്കും. വൈകീട്ട് അന്നദാനം, പകല്‍ ദാഹജല വിതരണം എന്നിവയുണ്ടാകും.തട്ടയില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവംബര്‍ 16 മുതല്‍ ചിറപ്പുത്സവം തുടങ്ങും. നവംബര്‍ 27ന് തന്ത്രി കുളക്കട നമ്പിമഠത്തില്‍ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം, ഡിസംബര്‍ 31ന് കര്‍പ്പൂര ഘോഷയാത്രയും പേട്ടതുള്ളലും ഉണ്ടാകും.
ചുമത്ര മഹാദേവ ക്ഷേത്രത്തില്‍ ചിറപ്പ് ഉത്സവം 16ന് തുടങ്ങും. പുരാണ പാരായണം, ഭജന തുടങ്ങിയവ എല്ലാ ദിവസവും ഉണ്ടാകും.ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് ഏകോപനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: