കാസര്‍കോട്: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ ലിസ്റ്റിലും എ എ വൈ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുളള റേഷന്‍ കാര്‍ഡുകള്‍ അതാത് റേഷന്‍ കടകളില്‍ സീല്‍ ചെയ്യുന്നതിനായി ഉടന്‍ ഹാജരാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി സമര്‍പ്പിച്ച ഫോറത്തില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതു മൂലം പ്രസ്തുത ലിസ്റ്റുകളില്‍ കയറിക്കൂടിയിട്ടുളള അനര്‍ഹര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വിവരം അറിയിക്കണം. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് ഒരംഗത്തിന് നാല് കി.ഗ്രാം അരി, ഒരു കി.ഗ്രാം ഗോതമ്പ് എന്ന തോതിലും എ എ വൈ വിഭാഗത്തില്‍പെട്ട കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 28 കി.ഗ്രാം അരി, ഏഴ് കി.ഗ്രാം ഗോതമ്പ് എന്ന തോതിലും നവംബര്‍ മാസത്തെ റേഷന്‍ വിഹിതം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: