ചാലക്കുടി: കൊരട്ടി ചെറ്റാരിക്കല്‍ ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തിത്തുറന്ന് മോഷണം. ഓഫീസ് റൂം കുത്തിത്തുറന്ന് ആറായിരത്തിയഞ്ഞൂറ് രൂപയോളം മോഷണം പോയതായി നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്ര ശ്രീകോവില്‍ കുത്തി തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓഫീസ് റൂമിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്താണ് അലമാരയിലുണ്ടായിരുന്ന പണം മോഷ്ടിച്ചത്.
കൊരട്ടി എസ്ഐ എം.ജെ.ജിജോയും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശ്ശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ദരും പരിശോധന നടത്തി. രണ്ട് മാസത്തിനുള്ളില്‍ ഈ പ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങള്‍,പള്ളികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മോഷണത്തിലെ പ്രതികളെ പിടികൂടാവാന് പോലീസിന് കഴിഞ്ഞിട്ടില്ല. ചടങ്ങിന് വിരലടയാള വിദഗ്ദരെ വരുത്തി പരിശോധന നടത്തുന്നതിലൂടെ പരിപാടി അവസാനിപ്പിച്ച പോലെയാണ്.
കൊരട്ടി മേഖലയിലെ ആരാധാനലയങ്ങളിലെ മോഷണങ്ങള്‍ വര്‍ദ്ധിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് വ്യാപക പരാതി. വെള്ളിയാഴ്ച രാത്രിയില്‍ ക്ഷേത്രത്തിന്റെ പുറത്തെ ഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തുറക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്ത കാരണം മോഷണശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു.ഇത് സംബന്ധിച്ച് കൊരട്ടി പോലീസില്‍ പരാതി നല്‍കിയത്തിനെ തുടര്‍ന്ന് എഎസ്ഐ വന്ന് പരിശോധന നടത്തി പോയതായിരുന്നു. മോഷണം നടക്കുന്ന മേഖലകളില്‍ പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മോഷണ ശ്രമം നടന്നതായി പരാതി നല്‍കിയിട്ടും ഈ പ്രദേശത്ത് പോലീസ് പെട്രോളിംങ്ങ് നടത്തിയിരുന്നെങ്കില്‍ ഈ മോഷണം ചിലപ്പോള്‍ നടക്കില്ലെന്ന് നാട്ടൂകാര്‍ പറയുന്നു.മോഷണം വ്യാപിച്ചത് ജനങ്ങളില്‍ വലിയ ഭീഷണിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: