Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിനെട്ട് വിദ്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 08:11 pm IST
in Samskriti

പൗരാണിക ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ സമ്പ്രദായം വിശ്വപ്രസിദ്ധമായിരുന്നു. ബ്രഹ്മചര്യ കാലത്ത് സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിക്ക് ആര്‍ജ്ജിക്കാനാകുന്ന ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത പതിനെട്ട് വിദ്യകളായിരുന്നു. ആ പതിനെട്ട് വിദ്യകള്‍ ഏതൊക്കെയായിരുന്നുവെന്ന് അറിയേണ്ടതാണ്.

വേദങ്ങള്‍ നാല്, ശാസ്ത്രങ്ങള്‍ ആറ്, വേദോപാംഗങ്ങള്‍ നാല്, ഉപവേദങ്ങള്‍ നാല്, അങ്ങനെ പതിനെട്ട് വിദ്യകള്‍.

വേദങ്ങള്‍:- ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നിങ്ങനെ നാല്. വേദങ്ങള്‍ക്ക് കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടു ഭാഗങ്ങളുണ്ട്. കര്‍മ്മകാണ്ഡത്തില്‍ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നു മൂന്നു ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ‘സംഹിതാഭാഗം ബ്രഹ്മചര്യത്തെയും ബ്രാഹ്മണഭാഗം ഗാര്‍ഹസ്ഥ്യത്തെയും ഉപനിഷത്തുകള്‍ സന്ന്യാസത്തെയും പ്രതിനിധീകരിക്കുന്നവയാണെന്ന്’ പോള്‍ ഡൂസണ്‍ എന്ന ജര്‍മ്മന്‍ പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ മാത്രം പെടും.

വ്യാസന്‍ ഋഗ്വേദത്തെ പൈലനും യജുര്‍വേദത്തെ ജൈമിനിക്കും സാമവേദത്തെ വൈശമ്പായനനും അഥര്‍വവേദത്തെ സുമന്തുവിനും ഉപദേശിച്ചുകൊടുത്തു.

ശാസ്ത്രങ്ങള്‍: ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്‍പം എന്നിവയാണ് ആറ് ശാസ്ത്രങ്ങള്‍. ഇവയെ വേദാംഗങ്ങള്‍ എന്നും പറയുന്നു.

വേദങ്ങളിലെ അക്ഷരോച്ചാരണരീതിയെക്കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രമാണ് ശിക്ഷ. വേദങ്ങളിലെ പദങ്ങളുടെ പ്രകൃതിപ്രത്യങ്ങളെ വേര്‍തിരിക്കുകയും അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് വ്യാകരണം. വൃത്തമാണ് ഛന്ദസ്സ്. വേദമന്ത്രങ്ങളുടെ വൃത്തങ്ങളെക്കുറിച്ചു ഛന്ദശ്ശാസ്ത്രം പ്രതിപാദിക്കുന്നു. നിരുക്തം നാമപദങ്ങളുടെ ധാത്വര്‍ത്ഥം വിവരിച്ചുതരുന്നു. യാഗാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള തിഥി, നക്ഷത്ര, അയനാദികളെക്കുറിച്ചുള്ള അറിവ് തരുന്ന ശാസ്ത്രമാണ് ജ്യോതിഷം. കല്‍പം യാഗാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്നു.

വോദോപാംഗങ്ങള്‍: ന്യായം, മീമാംസ, ധര്‍മ്മശാസ്ത്രം, പുരാണം എന്നിവയാണ് വേദോപാംഗങ്ങള്‍. ഏതെങ്കിലും വിഷയത്തില്‍ സംശയം വന്നാല്‍ യുക്തിയുക്തമായി ആലോചിച്ച് തീരുമാനത്തിലെത്താന്‍ സഹായിക്കുന്ന ശാസ്ത്രമാണ് ന്യായം. ഗൗതമനാണ് ന്യായകര്‍ത്താവ്.

വേദവാക്യങ്ങളില്‍ വരാവുന്ന സംശയങ്ങള്‍ ഉന്നയിച്ച് ന്യായശാസ്ത്ര ദൃഷ്ടിയില്‍ തീരുമാനം കണ്ടെത്തിയിട്ടുള്ള പ്രതിപാദനങ്ങളാണ് മീമാംസയില്‍. മീമാംസ ധര്‍മ്മമീമാംസയെന്നും ബ്രഹ്മമീമാംസയെന്നും രണ്ടുതരത്തിലുണ്ട്. യജുര്‍വേദവാക്യങ്ങളിലെ അര്‍ത്ഥം നിര്‍ണയിക്കുന്നതും ജൈമിനീവിരചിതവുമാണ് ധര്‍മ്മമീമാംസ. ഉപനിഷത്തുകളിലെ വാക്യങ്ങളിലെ അര്‍ത്ഥം നിര്‍ണയിക്കുന്നതും വ്യാസനിര്‍മ്മിതവുമാണ് ബ്രഹ്മമീമാംസ.

ധര്‍മ്മശാസ്ത്രം പണ്ഡിതവചനങ്ങളും സജ്ജനങ്ങളുടെ ആചാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. മനുസ്മൃതിയാണ് ആദ്യത്തെ ധര്‍മ്മശാസ്ത്രം; രണ്ടാമത് ഗീതയും.

പുരാണമെന്നാല്‍ പുരാണമൊഴിച്ചുള്ള എല്ലാ വിദ്യകളുടെയും കാതലായ ഭാഗങ്ങളെല്ലാം സരസമായും സര്‍വര്‍ക്കും ഗ്രാഹ്യമാകുംവിധവും എഴുതപ്പെട്ടിട്ടുള്ളതാണ്.

ഉപവേദങ്ങള്‍: ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, നാട്യശാസ്ത്രം എന്നിവയായി കരതിപ്പോരുന്നു. ഗാന്ധര്‍വം, നാട്യം എന്നീ വേദങ്ങളുടെ സ്ഥാനത്ത് തച്ചുശാസ്ത്രസംബന്ധിയായ സ്ഥാപത്യവേദത്തെയും അര്‍ത്ഥശാസ്ത്രത്തെയും ചില പണ്ഡിതന്മാര്‍ പരിഗണിച്ചുപോരുന്നു.

ഈ പതിനെട്ട് വിദ്യകളുടെയും സമഗ്രമായ പഠനം നടത്താന്‍ കഴിയുന്ന വ്യക്തി അന്നും ഇന്നും മഹാപണ്ഡിതന്‍ തന്നെ. ആധുനികയുഗത്തില്‍ മനുഷ്യന്‍ ആര്‍ജ്ജിച്ച എല്ലാ ശാസ്ത്രങ്ങളോടും ഒപ്പം നില്‍ക്കാന്‍ ഈ പതിനെട്ട് വിദ്യകള്‍ക്ക് ശക്തിയുണ്ടെന്നുള്ളതാണ് അവയുടെ മഹത്വം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.