Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇനി ചന്ദ്രേട്ടന്‍ ജനമനസ്സുകളില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 02:04 pm IST
in Malappuram

താനൂര്‍: ജില്ലയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നു അവരുടെ ചന്ദ്രേട്ടന്‍. മംഗലത്ത് ജയചന്ദ്രന്‍ എന്ന വ്യക്തി കാലയവനികയില്‍ മറയുമ്പോള്‍ ഒരുനാട് മുഴുവനും തേങ്ങുന്നുണ്ട്. രാഷ്‌ട്രീയ-മത-വര്‍ഗ്ഗ ചിന്തകള്‍ക്ക് അതീതമായി സേവനം കൈമുതലാക്കിയ താനൂര്‍ ജയചന്ദ്രന്‍ പുതുതലമുറക്ക് മാതൃകയായിരുന്നു. സങ്കടം പറഞ്ഞെത്തുന്നവരെ സഹായിച്ചും, അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ തോല്‍പിച്ചും അദ്ദേഹം മുന്നേറിയപ്പോള്‍ മലപ്പുറം ജില്ലയില്‍ ജനസംഘവും പിന്നീട് ബിജെപിയും ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷക്കാലം ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം ഏത് പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടായാലും അത് പരിഹരിക്കാന്‍ ഓടിയെത്തുമായിരുന്നു. സമാധാനപ്രിയരായ താനൂര്‍ നിവാസികളില്‍ വര്‍ഗീയവിഷം കുത്തിവെക്കാന്‍ ശ്രമിച്ചവരെ ജയചന്ദ്രനും കൂട്ടരും ആട്ടിയകറ്റി. ജാതിമതഭേദമന്യേ ഏവരും അദ്ദേഹത്തോടൊപ്പം അണിനിരന്നു. എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന ചന്ദ്രേട്ടന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ താങ്ങും തണലുമായി അദ്ദേഹത്തെ പരിചരിക്കാന്‍ കുടുംബത്തോടൊപ്പം ഒരുനാട് മുഴുവനുമുണ്ടായിരുന്നു.

ആര്‍എസ്എസ് ശാഖയിലൂടെയാണ് ജയചന്ദ്രന്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ നേതൃപാടവത്തിലൂടെയും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള അസാമാന്യ മിടുക്കും അദ്ദേഹത്തെ വേഗത്തില്‍ ജനങ്ങളോടടുപ്പിച്ചു. ആര്‍എസ്എസ് ജില്ലാ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. 1964 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വിജയിച്ചു. അവര്‍ നടത്തിയ ആഹ്ലാദപ്രകടനം അക്രമസക്തമായി. ഹിന്ദുഭവനങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ അവിടേക്ക് ആദ്യം ഓടിയെത്തിയത് ചന്ദ്രേട്ടനും കൂട്ടരുമായിരുന്നു. പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ ജയചന്ദ്രന് പരിക്കേല്‍ക്കുകയും പള്ളത്ത് സുബ്രഹ്മണ്യനെന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.

അടിയന്തിരാവസ്ഥ കാലത്തും മലപ്പുറം ജില്ലാ വിരുദ്ധസമര കാലത്തും ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം തിരികെയത്തിയ അദ്ദേഹം പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായി. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചു. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന താനൂര്‍ സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത് നാടിന് സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ ദേശീയബോധമുള്ള ഓരോരുത്തരുടെയും മനസ്സില്‍ അണയാത്ത ദീപമായി എന്നും അവരുടെ ചന്ദ്രേട്ടന്‍ ജ്വലിച്ചുനില്‍ക്കുമെന്നതില്‍ സംശയമില്ല.

ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ദേശീയ കൗണ്‍സില്‍ അംഗം, താനൂര്‍ പഞ്ചായത്ത് മെമ്പര്‍, താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ശോഭാപറമ്പ് ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട് നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സിലംഗമാണ്.

ഭാര്യ: ജലജ. മകന്‍: അജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതിന് മുക്കോലയിലെ വീട്ടുവളപ്പില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.