കൈരളിശ്രീ -2016 ലെ വിജയികളായ അഖില അജിത്ത്,ഹര്‍ഷ ശിവന്,ആര്യ പ്രസന്നന്
ഇരിങ്ങാലക്കുട: അന്യം നിന്നു പോകുന്ന കേരളീയ പൈതൃകത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നടന്ന കൈരളിശ്രീ -2016 വേറിട്ട കാഴ്ച്ചയായിരുന്നു.കേരളത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോളേജിലെ മാധ്യമ വിഭാഗം വിഷന്‍ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിനോടനുബന്ധിച്ച് നടന്ന മലയാളി മങ്ക എന്ന മത്സരം പതിവ് സൗന്ദര്യമത്സരങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.കേരളീയ സംസ്ക്കാരത്തിനും പൈതൃകത്തിനുമാണ് മത്സരത്തില്‍ മുന്‍ഗണന നല്‍കിയത്.ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 16 നും 25നും ഇടയിലുള്ള 73 വിദ്യാര്‍ത്ഥിനികളില്‍ നിന്ന് തിരഞ്ഞെടുത്ത് 15 പേരാണ് മലയാളി മങ്ക മത്സരത്തില്‍ പങ്കെടുത്തത്.നിശാന്ത് പിവി,അഷ്മിത്ത് ബാബു എന്നിവര്‍ അവതരിപ്പിച്ച സംഗീതാത്മകമായ രംഗപൂജയോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.
ബാഹ്യ സൗന്ദര്യത്തിനുപരി കേരളത്തനിമക്ക് പ്രാമുഖ്യം നല്കിയ നാല് റൗണ്ടുകളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്.നിങ്ങള്‍ക്കറിയാമോ,നവരസം,രുചിഭേദം,എന്റെ കേരളം എന്നിങ്ങനെയായിരുന്നു റൗണ്ടുകള്‍.ആദ്യത്തെ രണ്ട് റൗണ്ടുകള്‍ക്ക് ശേഷം തിരഞ്ഞെടുത്ത 8 പേരാണ് ശേഷിച്ച രണ്ട് റൗണ്ടുകളില്‍ മാറ്റുരച്ചത്.സെന്റ് ജോസഫ് കോളേജിലെ ഹര്‍ഷ ശിവന്,അഖില അജിത്,ആര്യ പ്രസന്നന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കൈരളിശ്രീ -2016 ന്റെ ഉദ്ഘാടനം ചിത്രകാരിയും നിരൂപകയുമായ ഡോ.കവിത ബാലകൃഷ്ണന് നിര്‍വ്വഹിക്കുന്നു
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചിത്രകാരിയും നിരൂപകയുമായ ഡോ.കവിത ബാലകൃഷ്ണന് കൈരളിശ്രീ -2016 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ.ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു.മാധ്യമ വിഭാഗം മേധാവി അമിത പ്രകാശ് ജെ,ജോസ് ജെ ചിറ്റിലപ്പള്ളി,ഫാ.ജോമി തോട്ടിയാന്‍,മാളവിക എസ് സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: