കണ്ണൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 15 ന് കാനന്നൂര്‍ പബ്ലിക് ലൈബ്രറിയില്‍ സെമിനാര്‍ നടക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കും.
















