വാഷിംഗ്ടണ്‍: പോര്‍ട്ട്ലന്റില്‍ ട്രംപ് വിരുദ്ധനെ വെടിവച്ചയാളെ പോലീസ് തെരയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തര്‍ക്കമാണ് വെടിവയ്പിലേക്ക് നീണ്ടത്.
അമേരിക്കയുടെ നാല്‍പ്പത്തഞ്ചാമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് പേര് മാര്‍ച്ച് നടത്തി.
ചിക്കാഗോയില്‍ ചെറിയ കുട്ടികളടക്കമുളളവരാണ് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. വെറുപ്പില്ല, പേടിയില്ല, കുടിയേറ്റക്കാര്‍ക്ക് സ്വാഗതം എന്നീ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി.
പോര്‍ട്ട്ലാന്റ് പാലത്തില്‍ വാഹനത്തിലെത്തിയ ആള് പ്രക്ഷോഭകരോട് സംഘര്‍ഷമുണ്ടാക്കുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു. വെടിയേറ്റയാളുടെ പരിക്ക് ഗുരുതരമല്ല. വെടിവച്ചയാള്‍ ഉടന്‍ തന്നെ വാഹനത്തില്‍ രക്ഷപ്പെട്ടു.
രാജ്യത്തെ പലയിടങ്ങളിലും ട്രംപിനെതിരെ പ്രക്ഷോഭം തുടരുകയാണ്. തങ്ങളുടെ പ്രസിഡന്റല്ല എന്നും മറ്റും പറഞ്ഞ് മുദ്രാവാക്യം മുഴക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: