മാള: ഭക്തജനങ്ങള്‍ക്ക് എല്ലായിടത്തും ദര്‍ശനം നടത്തുന്നതിന് സൗകര്യമുള്ള മണ്ഡലാരംഭദിനമായ ബുധനാഴ്ച പാമ്പുംമേയ്ക്കാട്ട് മനയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ദര്‍ശനസമയം. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഈദിവസം ഇവിടെ എത്തിച്ചേരും. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുമായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്നവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും പോലീസും സജ്ജമായി. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഈ ദിവസം ഇവിടേക്ക് നടത്തും. വഴിപാട് നടത്തുന്നതിനായി കൂടുതല്‍ കൗണ്ടറുകളും തുറക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: