തൃശൂര്‍: ആയൂര്‍വേദ യൂണിറ്റുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്കി വിനോദ സഞ്ചാരത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് ടൂറിസം വകുപ്പ് താമസിയാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന് അഭിപ്രായപ്പെട്ടു. ആയൂര്‍വേദ ഔഷധ നിര്‍മാതാക്കളുടെ സംഘടനയായ ആയൂര്‍വേദിക് മെഡിസിന് മാനുഫാക്ചറേഴ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘ടൂറിസവും ആയൂര്‍വേദവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ രാഷ്ട്രീയ ധന്വന്തരി ആയൂര്‍വേദ പുരസ്കാരം നേടിയ ഡോ. പി.ആര്.കൃഷ്ണകുമാര്‍, പ്രഥമ ആയൂര്‍വേദ അധ്യാപക അവാര്‍ഡ് നേടിയ ഡോ.എസ്.ഗോപകുമാര്‍ എന്നിവരെ ആദരിച്ചു. ഡോ. വിഘ്നേഷ് ദേവരാജ്, ഡോ. കെ.വി.രാജഗോപാലന്‍, ഡോ. കെ.കൃഷ്ണന് നമ്പൂതിരി, ഡോ. ഡി.രാമനാഥന്, ഡോ.എസ്.ജി.രമേഷ്വാര്യര്, ഡോ. ഇ.ടി.നീലകണ്ഠന്മൂസ്, ഡോ.എസ്.എസ്.കൃഷ്ണവാര്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: