കൊട്ടാരക്കര: ഉത്തരവില്ലാതെ പോസ്റ്റ് ഓഫിസ് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. 70 വര്‍ഷമായി തൃക്കണ്ണമംഗല്‍ എസ്കെവിഎച്ച് എസില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ്ഓഫിസ് രഹസ്യമായി മാറ്റാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ചിനോടെ സമീപത്ത് കൂടി പോയ കൗണ്‍സിലറാണ് പോസ്റ്റ്ഓഫീസിന്റെ സാധനങ്ങള്‍ വാരികെട്ടുന്നത് കണ്ടത്. കാരണം തിരക്കിയപ്പോള്‍ പോസ്റ്റ്ഓഫിസ് നിര്‍ത്തലാക്കിയെന്നും സാധനങ്ങള്‍ ഹെഡ്പോസ്റ്റ്ഓഫിസില് എത്തിക്കാനുമാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
യാതൊരു കാരണവുമില്ലാതെ പോസ്റ്റ്ഓഫിസ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സിഐയുടെ നേതൃത്ത്വത്തില്‍ പോലീസും സ്ഥലത്തെത്തി. നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവ് ഇെല്ലന്ന് അറിയിച്ചതോടെ മാറ്റാനുള്ള നീക്കം താല്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്കി. തൃക്കണ്ണമംഗലിന് സമീപമുള്ള നാല് കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് ഈ സ്ഥാപനം. ഒരുരൂപ പോലും വാടക വാങ്ങാതെയാണ് സ്കൂള്‍മാനേജ്മെന്റ് കെട്ടിടവും സൗകര്യവും വിട്ടുനല്‍കിയത്.
മൂന്ന് സ്കൂളുകള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരെല്ലാം ആശ്രയിക്കുന്നത് ഈ പോസ്റ്റ് ഓഫിസിനെയാണ്. സ്കൂളിലേക്ക് ആവശ്യമായ തപാലുകള്‍, ലക്ഷക്കണക്കിന് രൂപയുടെ ആര്‍ഡി അക്കൗണ്ട് എന്നിവയിലൂടെ മാസം പതിനായിരത്തിലധികം രൂപ ഒരു ജീവനക്കാരന് മാത്രമുള്ള ഇവിടെ വരുമാനമായി ലഭിക്കും.
തോട്ടംമുക്കിലെ കോടതിസമുച്ചയത്തിലേക്ക് മാറ്റാന്‍ വേണ്ടിയാണ് നിര്‍ത്തലാക്കുന്നതെന്നാണ് സൂചന.
കോടതികള്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുമ്പോള്‍ ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇവിടേക്ക് മാറ്റിയതുകൊണ്ട് എന്ത് നേട്ടമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനും മന്ത്രിക്കും നിവേദനം നല്‍കുമെന്ന് സമരസമിതി നേതാക്കളായ കൗണ്‍സിലര്‍ തോമസ് പി.മാത്യു, ജി.ലിനുകുമാര്‍, ഗോപകുമാര്‍, കെ.ജി.അനില്‍കുമാര്‍, മണികണ്ഠകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: