വൈക്കം: കള്ളനോട്ടും കള്ളപ്പണവും തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി 1000, 500 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്നു കമ്മീഷന്‍ വ്യവസ്ഥയില്‍ പണം മാറിനല്‍കാന്‍ രംഗത്ത് വന്ന സംഘത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
തലയോലപ്പറമ്പിലും പരിസരത്തുമാണ് ഇത്തരം സംഘങ്ങള്‍ രംഗത്ത് വന്നിട്ടുള്ളത്. ബാങ്കുകളിലും,പോസ്റ്റാഫീസുകളിലും നോട്ടുകള്‍ മാറി വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യം പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
















