മറയൂര്‍: ഒരിടവേളയ്ക്ക് ശേഷം മറയൂരില്‍ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ രാത്രി എത്തിയ കാട്ടാന ഏക്കറുകണക്കിന് കൃഷികളാണ് നശിപ്പിച്ചത്. കരിമുട്ടി ഭാഗത്ത് താമസിക്കുന്ന ഉദയന്റെ കൃഷികളാണ് നശിപ്പിച്ചത്. കപ്പ, വാഴ, കവുങ്ങ് എന്നീ കൃഷികളാണ് കാട്ടാന ചവിട്ടിമെതിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കൊമ്പനാന കൃഷിയിടത്തില്‍ എത്തിയത്. ബഹളം കേട്ട് നാട്ടുകാര്‍ ഉണര്‍ന്ന് ആനയെ വിരട്ടാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെയാണ് ആന വനമേഖലയിലേക്ക് കടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ആനയെ കാട്ടിലേക്ക് കയറ്റിവിടുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. പ്രദേശത്ത് വൈദ്യുത വേലികള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പും ജില്ല ഭരണകൂടവും ഇതിനായി ഒരു പരിശ്രമവും നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: