Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം തടയല്‍: സര്‍ക്കാരിന്‌ ആത്മാര്‍ത്ഥതയില്ലെന്നു വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 09:48 pm IST
in India

ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിക്കുന്നതുവഴി കള്ളപ്പണം തടയാമെന്ന ധനമന്ത്രി ചിദംബരത്തിന്റെ പദ്ധതി പാവങ്ങളെ ദ്രോഹിക്കാനേ ഉതകൂ എന്നു ബിജെപി. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള വന്‍ ഇന്ത്യന്‍ വ്യാജനിക്ഷേപം കണ്ടുകെട്ടാന്‍ സര്‍ക്കാരിന്‌ ഒരു താല്‍പര്യവുമില്ലെന്ന്‌ ബിജെപി വക്താവ്‌ മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

ഒരു ദശകത്തില്‍ പി.ചിദംബരം ധനകാര്യമന്ത്രിയായിരുന്ന ഏഴുവര്‍ഷം സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞ നാളുകളാണെന്ന്‌ അവര്‍ പറഞ്ഞു. എന്‍ഡിഎ ഭരണകാലത്ത്‌ 8.4 ശതമാനമായിരുന്ന ജിഡിപി യുപിഎ കാലത്ത്‌ 4.8 ശതമാനമായി കുറഞ്ഞു. നിര്‍മാണം, കൃഷി, സേവന അടിസ്ഥാന സൗകര്യ വികസന മേഖലകള്‍ നയവൈകല്യം കൊണ്ട്‌ രോഗം ബാധിച്ചിരിക്കുകയാണ്‌. ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്‌ നയങ്ങള്‍ മാത്രമായി. ഊര്‍ജപ്രതിസന്ധി രാജ്യത്തെ വമ്പിച്ച ധനക്കമ്മിയിലെത്തിച്ചു.

സാമ്പത്തിക രംഗത്തെ ആകെ ഉലച്ചുകൊണ്ട്‌ എന്‍പിഎ 1.5 ലക്ഷം കോടിയായി. 2005 ന്‌ മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനം വിദേശത്തുള്ള ഇന്ത്യന്‍ കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനു പകരമുള്ള തട്ടിപ്പാണ്‌. 2005 ന്‌ മുമ്പുള്ള ചില നോട്ടുകളാണ്‌ പിന്‍വലിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തുള്ള കള്ളപ്പണം എത്രയാണെന്ന്‌ കണക്കാക്കാനോ വെളിപ്പെടുത്താനോ ഈ സര്‍ക്കാരിനാവുന്നില്ല, ലേഖി പറഞ്ഞു.

സാധാരണ സ്ത്രീകള്‍ക്കും മറ്റും ബാങ്ങ്‌ അക്കൗണ്ടുകളോ സമ്പാദ്യ പദ്ധതികളോ ഇല്ല. ഇന്ത്യയില്‍ 65 ശതാനം പേര്‍ക്കും ബാങ്കൗണ്ടില്ല. അവര്‍ പണം കൈവശം വക്കുകയാണ്‌. അവര്‍ നിരക്ഷരരും പാവങ്ങളും ഉള്‍ഗ്രാമപ്രദേശങ്ങളില്‍ കഴിയുന്നവരുമാണ്‌. അവരാണ്‌ ഈ പദ്ധതി പ്രകാരം ഇടനിലക്കാരുടെ ചൂഷണത്തിനിരയാകാന്‍ പോകുന്നത്‌. ഒന്നുകില്‍ ഇടനിലക്കാര്‍ ഇവരെ പൂര്‍ണമായി കബളിപ്പിക്കും, അല്ലെങ്കില്‍ പണം മാറ്റിയെടുക്കാന്‍ വിഹിതം പറ്റും. ഏപ്രില്‍ ഒന്നു കഴിഞ്ഞാല്‍ അവരെ കടക്കാര്‍ കബളിപ്പിക്കും. പഴയ നോട്ടുകള്‍ക്ക്‌ മുഴുവന്‍ മൂല്യവും നല്‍കില്ല, ബിജെപി വക്താവ്‌ പറഞ്ഞു.

കള്ളപ്പണം പിടിച്ചെടുക്കുന്നതിന്‌ ഈ സര്‍ക്കാര്‍ ഒരു നടപടിയും ആത്മാര്‍ത്ഥമായി ചെയ്യുന്നില്ലെന്നു മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാന്‍സ്‌ ആന്റ്‌ പോളിസി (എന്‍ഐപിഎഫ്പി), നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസര്‍ച്ച്‌ (എന്‍സിഎഇആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌ (എന്‍ഐഎഫ്‌എം) എന്നീ സമിതികള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്‌ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌.

പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. ഈ മൂന്നു സമിതികളുടേയും പ്രവര്‍ത്തനം സംബന്ധിച്ച്‌ ഒരു വിവരവും കേള്‍ക്കാനില്ല. 2011 മാര്‍ച്ച്‌ മാസം രൂപീകരിച്ച കമ്മറ്റികളുടെ കാലാവധി 18 മാസമായിരുന്നു. അതേസമയം വിദേശത്തെ കള്ളപ്പണത്തിന്റെ കാര്യത്തില്‍ അന്വേഷണത്തിന്‌ പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കാനുള്ള സുപ്രീംകോടതി നീക്കത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു, അവര്‍ പറഞ്ഞു.

ഇതിന്‌ മുമ്പ്‌ നോട്ടുകള്‍ ആര്‍ബിഐ വലിച്ചത്‌ 1978 ലാണ്‌. അന്ന്‌ 1,000, 5,000, 10,000 പിന്‍വലിച്ചു. പിന്നീട്‌ 1980 ലും 87 ലും പിന്‍വലിക്കുകയുണ്ടായി. അന്ന്‌ 500 രൂപ അവതരിപ്പിച്ചു. പുതിയ നടപടി എത്ര നോട്ടുകളെ ബാധിക്കും, അതില്‍ എത്രത്തോളം ഗ്രാമങ്ങളില്‍ , എത്രത്തോളം നഗരങ്ങളില്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആര്‍ബിഐ തയ്യാറാക്കണം. അത്‌ പാവപ്പെട്ടവരില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെ സംബന്ധിച്ചും ആര്‍ബിഐ പഠനം നടത്തണം.

ചിദംബരത്തിന്റെ ഈ നയം കോടിക്കണക്കിന്‌ വരുന്ന പാവങ്ങള്‍ക്കുവേണ്ടിയല്ല, ആഢ്യന്മാര്‍ക്കായാണ്‌. സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുള്ളവരെ ഈ തീരുമാനം ബാധിക്കില്ല, മറിച്ച്‌ ഇന്ത്യയില്‍ ബാങ്ക്‌ അക്കൗണ്ടു പോലുമില്ലാത്തവരെയാണ്‌ ബാധിക്കുകയെന്നും ലേഖി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.