തൊടുപുഴ: തിരക്കേറിയ സമയത്ത് ബൈക്ക് റേസിങിനിറങ്ങിയ ഫ്രീക്കന്‍മാരെ പോലീസ് പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നത്. ഇന്നലെ തൊടുപുഴയില്‍ മൂന്ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന വിവിധ ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഫ്രീക്കന്‍മാര്‍ അമിതവേഗതയില്‍ ബൈക്കില്‍ റേസിംഗ് നടത്തിയത്. തൊടുപുഴ എസ് ഐ ജോബിന്‍ അന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏട്ട് പള്‍സര്‍ ബൈക്കുകളും, 8കോളജ് വിദ്യാര്‍ത്ഥികളെയും പിടികൂടി.
















