മാവേലിക്കര: കള്ളപ്പണം ഇല്ലായ്‌മ ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത തീരുമാനം കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. ദാമോദരന്‍ സ്വാഗതം ചെയ്തു. ഈ നടപടി ഇന്ത്യയിലെ പാവപ്പെട്ടവരും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമാണ് ഏറെ ഗുണം ചെയ്യുക.
ഒരു കൊച്ചു വീട് വെയ്‌ക്കുന്നതിന് ഒരു സെന്റിന് മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ കൊടുക്കണം. കള്ളപ്പണക്കാരന്‍ ചോദിക്കുന്ന വില കൊടുത്ത് ഭൂമി വാങ്ങി കൂട്ടിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടികൊണ്ട് പാവപ്പെട്ടവന് ഒരു സെന്റ് ഭൂമിയെങ്കിലും വാങ്ങുവാനുള്ള സാഹചര്യം ഉണ്ടാകുന്നു.
മാര്‍ക്കറ്റുകളില്‍ ഒരു കിലോ അരിവേണമെങ്കില്‍ 50 രൂപ കൊടുക്കണം. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് എല്ലാ വിധ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
















