കാഞ്ഞാണി: ആചാരാനുഷ്ഠാനങ്ങള്‍ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്നല്ല. മത-സാമുദായിക അദ്ധ്യക്ഷന്മാരും, ആചാര്യന്മാരും, സര്‍ക്കാരും, ഭക്തജനങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്ന് ഹിന്ദു നവോത്ഥാന മൂവ്മെന്റ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.ബി.ജയരാജ് ആചാരി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ തൃപ്രയാറില്‍ നടന്ന ഹിന്ദു നവോത്ഥാന സദസ്സില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേത്രദര്‍ശനം വെറുമൊരു ആചാരമല്ല. ഒരു സംസ്കാരമാണ്. അറിവ് തേടിക്കൊണ്ടുള്ള മനുഷ്യന്റെ പ്രയാണമാണ് ഓരോ തീര്‍ത്ഥാടനവും എന്ന സത്യം വിസ്മരിച്ചുകൂട. ശബരിമല ദര്‍ശനവും, മലയാറ്റൂര്‍ മലകയറ്റവും, ഹജ്ജ് യാത്രയുമെല്ലാം ജ്ഞാനസമ്പാദനത്തിന് വേണ്ടിയാണ്. അതെല്ലാം അവരവരുടെ മതാചാരാനുഷ്ഠാനങ്ങള്ക്ക് അനുസൃതമായിട്ടാണുതാനും. ആദ്യമായി ശബരിമല ദര്‍ശനം നടത്തുന്ന ഒരു ഭക്തന് ഒരു മണ്ഡലകാലം വ്രതശുദ്ധി പാലിക്കേണ്ടതുണ്ട്. ഗൃഹശുദ്ധി, ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, പഞ്ചേന്ദ്രിയശുദ്ധി എന്നീ അഞ്ചു ശുദ്ധികള്‍ പാലിക്കേണ്ടതാണ്. പ്രായപൂര്‍ത്തിയായ ഒരു ഭക്തക്ക് അതിന് കഴിയുമോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഭക്തരുടെ സുരക്ഷിതത്വവും, മറ്റു സൗകര്യങ്ങളും ഉറപ്പാക്കാത്ത സാഹചര്യമാണ്.
ഈ മോശം സാഹചര്യത്തില്‍ വിവേചനമില്ലാതെ സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനിവദിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നവര്‍ ചിന്തിക്കേണ്ടതുണ്ടെന്നും അത്തരം വിഷയങ്ങളാണ് ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.വി.ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. ടി.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഗുരുവായൂര്‍, ഷാജി മായന്നൂര്‍, പി.കെ.പ്രബലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: