കുന്നംകുളം : ഒരു വര്‍ഷം പൂര്‍ത്തിയായ നഗരസഭായുടെ ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാംസ സ്റ്റാളുകള്‍ അടച്ചു പൂട്ടിയ സംഭവം.
ദിനം പ്രതി നിരവധി ജനങ്ങളാണ് മേഖലയിലെ ഏറ്റവും വലുതായിരുന്ന കുന്നംകുളം മാര്‍ക്കറ്റിനെ ആശ്രയിച്ചിരുന്നത്.
ആട്, പോര്‍ക്ക്, പോത്ത് എന്നിവ ലഭിക്കാതെ കുന്നംകുളത്തുകാര്‍ നെട്ടോട്ടമോടുകയാണ് കല്യാണ ആവശ്യങ്ങള്‍ക്ക് വേണ്ടി മാംസം ആവശ്യമായി വന്നവര്‍ ഏറെ ദുരിതത്തിലായി കാലങ്ങളായി നഗരസഭ ഭരിച്ചിരുന്നവര്‍ കുന്നംകുളത്ത് അറവുശാല നിര്‍മ്മിക്കാന്‍ മറന്നതാണ് ഈ പ്രതിസന്ധിക്കു കാരണമായത്. മുന്‍പ് തെക്കെപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ അറവുശാല ഇന്ന് കാട് പിടിച്ചു കിടക്കുകയാണ് പാറയില്‍ മാര്‍ക്കറ്റിലെ എട്ടും അങ്ങാടിയിലെ രണ്ടു മാംസ കച്ചവട സ്റ്റാളുകളുമാണ് നഗരസഭാ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം സീല്‍ ചെയ്തത.് അറവുശാല ഇല്ലാത്തതിന്റെ മറവില്‍ അനധികൃതമായി മൃഗങ്ങളെ കൊന്നു വ്യാപക വില്‍പ്പന നടത്തുന്നതായി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ആധുനിക രീതിയിലുള്ള അറവുശാല നിര്‍മ്മിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കുന്നംകുളത്തുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: