പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു തീര്ത്ഥാടനത്തോടനുബന്ധിച്ച്വിപുലമായ ക്രമീകരണങ്ങള്‍ ബിഎസ്എന്‍എല്‍ ഒരുക്കിയതായി ജില്ലാ ജനറല്‍മാനേജര്‍ സി. മനോജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാന പാതകളായ റാന്നി – വടശേരിക്കര – പമ്പ, പത്തനംതിട്ട -വടശേരിക്കര – പമ്പ, പമ്പ – അച്ചന്‍കോവില്‍ – ചിറ്റാര്‍, കാഞ്ഞിരപ്പള്ളി -എരുമേലി – പമ്പ തുടങ്ങിയ റൂട്ടുകളില്‍ പരമാവധി മൊബൈല്‍ കവറേജ്ഉറപ്പാക്കും. ചില വനമേഖലകളില്‍ ഒഴികെ പൂര്‍ണ കവറേജ്ലഭ്യമാക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, ശരംകുത്തി എന്നിവിടങ്ങളിലെ സ്ഥിരമായടവറുകള്ക്കു പുറമേ തീര്‍ഥാടനകാലയളവില്‍ പ്ലാപ്പള്ളി, പമ്പ,കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ മുന്‍വര്‍ഷത്തെപ്പോലെ
ടവറുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ഇതു കൂടാതെ അട്ടത്തോടിനുംചാലക്കയത്തിനും മധ്യേ ഒരു ടവര്‍ വാഹനത്തില്‍ ക്രമീകരിക്കും.
ത്രി ജി സേവനം ശബരിമല പാതയിലും ശബരിമലയിലും വ്യാപകമാക്കും.മാടമണ്‍, റാന്നി – പെരുനാട്, കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ്,കപ്പക്കാട്, നിലയ്ക്കല്‍, ശരംകുത്തി, ഇലവുങ്കല്‍, ശബരിമല കസ്റ്റമര്‍ സെന്റര്‍എന്നിവിടങ്ങളില്‍ ത്രി ജി സേവനം ഇക്കൊല്ലം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയസെന്റര്‍, പോലീസ് ബാരക്ക്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും ത്രി ജി സേവനംലഭ്യമാകും. തിരുവല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍, ശബരിമലപാതയിലെ ബസ് സ്റ്റേഷനുകള്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളിലുംടവറുകളുടെ പ്രവര്‍ത്തനശേഷി തീര്‍ഥാടനകാലത്ത് വര്‍ധിപ്പിക്കുന്നതിനുള്ള കമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ക്കു സത്വര പരിഹാരം കാണുകയെന്നലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവനകേന്ദ്രങ്ങള്പമ്പയിലും സന്നിധാനത്തും സജ്ജീകരിക്കും. ഇതു കൂടാതെതീര്ത്ഥാടനപാതകളിലുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലുംടെലിഫോണ് എക്സ്ചേഞ്ചുകളിലും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
പാതയോരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ ഉത്പന്നങ്ങള്ലഭ്യമാക്കും. എസ്ടിഡി ബൂത്തുകളും പമ്പയിലും ശബരിമലയിലുംക്രമീകരിക്കും.നട തുറക്കുന്ന കാലയളവില്‍ പ്രത്യേക ബിഎസ്എന്‍എല്‍ മേള നടത്തിഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് സിം കാര്ഡുകള്ലഭ്യമാക്കും. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന 18 ഓക്സിജന്പാര്ലറുകളുടെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി കണ്‍ട്രോള്‍റൂമിലേക്ക് ഹോട്ട്ലൈന്‍ സേവനം ബിഎസ്എന്‍എല്‍ നല്‍കും. സേവനം ആവശ്യമുള്ളഉപഭോക്താക്കള് 04735 203232 നമ്പരില്‍ ബന്ധപ്പെടണം.ഡിജിഎം പി.ടി. തോമസ്, ഏരിയാ മാനേജര്‍ നെബു മാത്യു ജേക്കബ്, ഡിഇജോമോന് ജോസഫ്, ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ എ.എം. സണ്ണി എന്നിവരുംപത്രസമ്മേളനത്തില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: