തകഴി: ബാങ്കിനു മുന്നില്‍ ഇടപാടുകാര്‍ക്ക് കുടിവെള്ളവും സഹായവും ഒരുക്കി ആര്‍എസ്എസ് സേവാ വിഭാഗ് മാതൃകയായി. തകഴി ഫെഡറല്‍ ബാങ്കിനു മുന്നിലാണ് ഇന്നലെ രാവിലെ മുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഒരുക്കി സേവാ വിഭാഗ് സഹായ മൊരുക്കിയത്. പണം ഇടപാടിന് എത്തുന്നസാധാരണക്കാര്‍ നീണ്ട ക്യുവില്‍ നിന്ന് വിഷമിക്കുന്നത് കണ്ട പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സഹായമെത്തിക്കാന്‍ എത്തുകയായിരുന്നു. തകഴി മണ്ഡല്‍ സേവാ പ്രമുഖ് അശോക് രാമാനന്ദന്‍, ശാഖാ കാര്യവാഹ് നിഥീഷ് പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
















