പുനലൂര്‍: സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിവന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നൂറനാട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അടൂര്‍ പഴക്കുളം കഞ്ചുകോട് പുവണ്ണംതടത്തില് അന്‍സല്‍(21), പഴംകുളം പാല ജംഗ്ഷനില്‍ അംജത്ത് ഭവനില്‍ അംജത്(21), അടൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പഴംകുളം ഭാവദാസ് ജംഗ്ഷന് സമീപം ചരുവുപറമ്പില്‍ ഖദര്‍(21), കൊലപാതകശ്രമക്കേസിലെ പ്രതി കണ്ണൂര്‍ മട്ടന്തൂര്‍ ഉളിയില്‍ അല്ഫാഹലില് അബ്ദുള്റഫ്(21), കല്ലൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിക്ക് സമീപം കണ്ണേത്ത് ഹൗസില്‍ ജസീര്‍(22) എന്നിവരെയാണ് പുനലൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ കഞ്ചാവ് വിതരണം ചെയ്യാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: