കോഴിക്കോട്: ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളാഴ്ചയോടെ സാധാരണ നിലയിലാകും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് ഇന്നലെയും ബാങ്കുകളില്‍ തിരക്ക് അനുഭവപ്പെട്ടു. പണം തീര്‍ന്നതിനെ തുടര്‍ന്ന് പല ബാങ്കുകളുടെയും എടിഎമ്മുകള്‍ അടഞ്ഞുകിടന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഇടപാടുകള്‍ സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മിക്ക ബാങ്കുകളിലും കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യവും ഒരുക്കിയിരുന്നു. ബാങ്കുകള്‍ സ്വയം പണം നിറയ്‌ക്കുന്ന എടിഎമ്മുകളിലാണ് 100, 50 രൂപയുടെ പണം എത്തിയത്. 2000 രൂപയുടെ കറന്‍സിയും ഉണ്ടായിരുന്നു. വിവിധ ഏജന്‍സികള്‍ പണം നിറയ്‌ക്കുന്ന എടിഎമ്മുകളില്‍ പ്രയാസമുണ്ടായിരുന്നു. കേരളത്തില്‍ എല്ലാ ഇടപാടുകളം ഉടന്‍ സാധാരണ നിലയിലാകുമെന്നും അതിനായുള്ള ക്രമീകരണം വരുത്തിയിട്ടുണ്ടെന്നും എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശന്‍ പറഞ്ഞു.
കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് വിനിമയം നടത്താമെന്നുള്ള സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ചെക്ക്, ഇ-ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് എത്ര രൂപയുടെ ഇടപാടുകള്‍ നടത്തുന്നതിനും ഇപ്പോള്‍ തടസ്സമില്ല. പണം പിന്‍വലിക്കാനുള്ള പരിധി നിശ്ചയിച്ചത് അടുത്ത ദിവസങ്ങളിലേക്ക് കൂടി തുടരും. കറന്‍സിയുടെ ലഭ്യതക്കനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ ബാങ്കുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 1000 രൂപയുടെ നോട്ട് അച്ചടിക്കാത്തതിനാല്‍ വൈകുമെന്നാണ് ലഭിക്കുന്ന സൂചന.
ബാങ്കിടപാടുകളില്‍ സാധാരണക്കാര്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപടി സാമ്പത്തിക രംഗത്ത് പുതിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊഹക്കച്ചവടത്തിനും കള്ളപ്പണത്തിനും ഹവാല പണത്തിനും തടയിടുന്നതോടെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നിയന്ത്രണമില്ലാതാകും. ഇതോടെ കുതിച്ചുയര്‍ന്ന സ്ഥല വില സാധാരണ നിലയിലാകും. ഇതടക്കം നിരവധി ഗുണങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക രംഗത്തുള്ളവര്‍ നല്‍കുന്നത്.
പേരാമ്പ്ര: എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ബാങ്കുകളുടെ എടിഎമ്മുകള്‍ക്ക് മുന്നില്‍ രാവിലെ 10 മണിക്ക് മുമ്പെ തന്നെ ജനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പരമാവധി ലഭിക്കുന്ന 2000 രൂപക്ക് വേണ്ടി ഒട്ടേറെ പേര്‍ അണിനിരന്ന ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത്.
ബാങ്ക് ബ്രാഞ്ചുകള്‍ക്കുള്ളിലും റദ്ദ് ചെയ്ത നോട്ടുകള്‍ എക്കൗണ്ടില്‍ നിക്ഷേപിക്കാനും നല്ല തിരക്കായിരുന്നു പേരാമ്പ്ര എസ്ബിഐയില്‍ ക്യൂ നിന്നിരുന്ന കോടേരിച്ചാല്‍ സ്വദേശി കക്കറഗംഗാധരന്‍ നായര്‍ (62) തിരക്കിനടയില്‍ കുഴഞ്ഞു വീണു.പ്രായം കൂടിയവര്‍ക്കും, സ്ത്രീകള്‍ക്കും യാതൊരു സൗകര്യവും ബാങ്ക് അധികൃതര്‍ ചെയ്യാതിരുന്നതും വന്‍ വിമര്‍ശനത്തിനിടയാക്കി. തിരക്ക് നിയന്ത്രിക്കാന്‍ പലയിടങ്ങളിലും പോലീസിന്റെ സഹായം കിട്ടാത്തതും പ്രശ്‌നം രൂക്ഷമാക്കി. കനത്ത ചൂടും വെയിലും ജനങ്ങളെ വലച്ചു.
















