കാഞ്ഞങ്ങാട്: സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 14ന് കാഞ്ഞങ്ങാട് നടക്കും. രാവിലെ 9.30ന് മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സഹകരണ സംഘം ജീവനക്കാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. പരിപാടിയുടെ മുന്നോടിയായി ഇന്ന് വൈകുന്നേരം 4ന് കാഞ്ഞങ്ങാട് നഗരത്തില്‍ ഘോഷയാത്ര നടക്കും. പത്രസമ്മേളനത്തില്‍ എം.കുഞ്ഞമ്പു, എന്‍.രവീന്ദ്രന്, ദാമോദരന്‍, കെ.രവീന്ദ്രന്, ആര്.രാജീവന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: