ആലപ്പുഴ: നോട്ടുമാറ്റാനും, നിക്ഷേപിക്കാനുമുണ്ടായ തിരക്കില്‍ ഹരിപ്പാട്ട് ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. ഹരിപ്പാട് കുമാരപുരം തകിടിയില്‍ തെക്കത്തില്‍ കാര്ത്തികേയന് (72) ആണ് മരിച്ചത്. ഡാണാപ്പടി എസ്ബിടി ശാഖയില്‍ പണം അടയ്ക്കാന്‍ എത്തിയതായിരുന്നു. ഭാര്യ: ഭാരതി.
തലശ്ശേരി: അഞ്ച് ലക്ഷം രൂപയുമായി ബാങ്കിലെത്തിയ കെഎസ്ഇബി ഓവര്‍സിയര്‍ ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.
കെഎസ്ഇബി പിണറായി സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പെരളശ്ശേരി ചൊരക്കളത്തെ പിലാഞ്ഞിയില് കുഞ്ഞിപ്പറമ്പത്ത് കെ.കെ.ഉണ്ണി (48) ആണ് മരണപ്പെട്ടത്. എസ്ബിടി ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് വീണത്. ആത്മഹത്യ ചെയ്തതാണെന്നും ആരോപിക്കപ്പെടുന്നുണ്ട്.
മുംബൈ: മുളുന്ദില് നോട്ടുമാറാന്‍ ക്യൂനിന്ന വൃദ്ധന് ഹൃദയാഘാതത്താല്‍ മരിച്ചു. ഹരി ഓം നഗറില്‍ വിശ്വാസ് വര്ത്തകാണ് (73) എസ്ബിഐ ബാങ്കിനു മുന്നില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: