കൊച്ചി: സ്കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ-ജാഗ്രത പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ഇന്ന്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ 29 സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടെ 58 പേര്‍ക്ക് ഇന്ന് ഇന്‍ഫോപാര്‍ക്ക് ടിസിഎസ് സെന്ററില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ വൈകീട്ട് വരെയാണ് പരിശീലനപരിപാടി. സുരക്ഷിത ഇന്റര്‍നെറ്റ് ബോധവത്കരണ പരിപാടിയായ ഇ-ജാഗ്രത ജില്ലയില്‍ എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ നാലു വിദ്യാഭ്യാസ ജില്ലകളിലായി 101 ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നടപ്പാക്കാനാണ് പദ്ധതി. ഓരോ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത ഒരു വിദ്യാര്‍ത്ഥിക്കും അധ്യാപകനും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പരിശീലനം നല്‍കും. ഇന്റര്‍നെറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം ചതിക്കുഴികളില്‍ വീഴാതിരിക്കാനും സൈബര്‍ നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനും ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ പദ്ധതി സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: