പിലാത്തറ: രാഷ്ട്രസുരക്ഷക്കും ദേശപുരോഗതിക്കുംവേണ്ടി ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാതൃകാപരമായ നടപടികളെ കേവലം രാഷ്ട്രീയവല്‍ക്കരിച്ചും തെറ്റിദ്ധരിപ്പിച്ചും ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ നാടിന് അപമാനകരമാണെന്ന് യുവമോര്‍ച്ച കല്ല്യാശ്ശേരി മണ്ഡലം കണ്വെന്ഷന് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ ഉദ്ഘാടനം ചെയ്തു. വി.വി.മനോജ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സി.എം.വിപിന്‍കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി സജീവന് വെങ്ങര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.വി.മനോജ് (പ്രസിഡണ്ട്), വിജേഷ്, അശ്വിന്, ദിലീപ് കുമാര്‍ (വൈസ് പ്രസിഡണ്ട്), ടി.ബി.അരുണ്‍ (ജനറല്‍ സെക്രട്ടറി), റിഷിന് രാജ്, വിഷ്ണുരാജ്, സഹജന് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: