ചാലക്കുടി: ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജിന് മുന്നിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടി. വഴിയോര കച്ചവടക്കാര്‍ പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശല്യമായതിനെ തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. രാത്രി കാലങ്ങളില്‍ മദ്യപിച്ച് ബഹളം വയ്ക്കുകയും അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായും പരാതി കിട്ടിയതിനെ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ ഇവര്‍ക്കെതിരെ നടപടിക്ക് തയ്യാറായിരിക്കുന്നത്. വിദ്യാര്‍ത്ഥികളോട് മോശമായ പ്രതികരണങ്ങളും ഉണ്ടാവാറുണ്ടെന്ന് പ്രിന്‍സിപ്പള്‍ സി.ഐറിന് പറയുന്നു. വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ മുന്‍വശത്തുളള റോഡ് ശുചീകരിച്ചപ്പോള്‍ നൂറു കണക്കിന് മദ്യ കുപ്പികളാണ് കണ്ടുകിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: