ചവറ: മനസ് നിറയെ വിഷമയമില്ലാത്ത പച്ചക്കറി കൊയ്യാം എന്ന തനത് പദ്ധതിയിലൂടെ പന്മന മനയില്‍ പ്രദേശത്തെ കൂടുംബശ്രീ കൂട്ടായ്മ മാതൃകയാകുന്നു. പ്രദേശത്തെ വാര്‍ഡംഗം അഹമ്മദ് മന്‍സൂര്‍ നടപ്പിലാക്കിയ തനത് പദ്ധതിയിലൂടെയാണ് അഞ്ചേക്കര്‍ സ്ഥലത്ത് വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കി വിളവെടുപ്പ് നടത്തിയത്. കുടുംബശ്രി, തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ പത്ത് പേരടങ്ങുന്ന അഞ്ച് സംഘമായി തിരിച്ചാണ് വിഷരഹിത പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ച് വിളവെടുപ്പ് നടത്തിയത്. മനയില്‍ മൈതീന്‍കുഞ്ഞിന്റെ പുരയിടത്തില്‍ അമ്പിളി, സജിത, ശശികല, ജലജ, രഘുപതി, ഷൈനി, ലളിത, അനുപമ, നിസ, നെസീല, രാജന് എവരടങ്ങുന്ന പച്ചപ്പ് എന്ന് പേരിട്ട സംഘം സെപ്തംബറില്‍ ആരംഭിച്ച് നവംബറില്‍ വിളവെടുപ്പ് നടത്തിയത്. പയര്‍, വെണ്ട, ചീര, വഴുതനങ്ങ, തക്കാളി മുളക് എന്നിവയാണ് ആദ്യഘട്ടത്തില്‍ വിളവെടുത്തത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ശിവശങ്കരപ്പിളള വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശാലിനി ആദ്യവിപണനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: