ലക്‌നൗ: ഉത്തര്‍പ്രദേശിലെ സാഹിബാബാഗില്‍ ഫാക്ടറിക്ക് തീപിടിച്ച് 13 പേര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
ഉത്തര്‍പ്രദേശ്-ദല്‍ഹി അതിര്‍ത്തിയിലെ ഗാസിയാബാദിനടുത്ത് സാഹിബാബാദിലെ വസ്ത്ര നിര്‍മ്മാണ ശാലയിലാണ് തീപിടുത്തമുണ്ടായത്. പോലീസും അഗ്‌നിശമന സേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
സ്ഥിതി പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് സൂചന. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില അതീവ ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: