രാജ്കോട്ട്: ആദ്യ ദിവസത്തെ ആധിപത്യം ഇന്നലെയും തുടര്‍ന്ന ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോര്‍. ജോ റൂട്ടിനു പിന്നാലെ മോയിന്‍ അലിയും (117), ബെന്‍ സ്റ്റോക്സും (128) മൂന്നക്കം തികച്ചപ്പോള്‍ ഇംഗ്ലണ്ട് 537 റണ്‍സെടുത്തു. മറുപടി തുടങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സില്‍. ഗൗതം ഗംഭീറും (28), എം. വിജയും (25) ക്രീസില്‍.
നാലിന് 311 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ അലിയും സ്റ്റോക്സും മുന്നോട്ടു നയിച്ചു. സെഞ്ചുറി തികച്ച് അധികം വൈകാതെ അലിയെ മുഹമ്മദ് ഷാമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 213 പന്തില്‍ 13 ഫോറുകളോടെ 117 റണ്‍സെടുത്ത അലിക്കിത് നാലാം ടെസ്റ്റ് സെഞ്ചുറി. പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റൗ (46) സ്റ്റോക്സിനു പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് മുന്നേറി.
235 പന്തില്‍ 13 ഫോറും രണ്ടു സിക്സറും സഹിതം 128 റണ്‍സെടുത്ത സ്റ്റോക്സിനും നാലാം ശതകം. വാലറ്റത്ത് സഫര്‍ അന്‍സാരിയും (32) സംഭാവന നല്കി. ഇന്ത്യയില്‍ ഇംഗ്ലണ്ട് കുറിക്കുന്ന മൂന്നാമത്തെ വലിയ സ്കോറാണിത്. ജഡേജ മൂന്നും, ഷാമി, ഉമേഷ്, അശ്വിന് രണ്ടു വീതവും അമിത് മിശ്ര ഒന്നും വിക്കറ്റെടുത്തു.
ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരും അനായാസമായാണ് ബാറ്റ് ചെയ്തത്. ഗംഭീര്‍ 68 പന്ത് നേരിട്ട് നാല് ബൗണ്ടറി നേടിയപ്പോള്‍, 70 പന്ത് കളിച്ച വിജയും നാലു ബൗണ്ടറി സ്വന്തമാക്കി. രണ്ടാം ദിവസം 23 ഓവര്‍ ബാറ്റ് ചെയ്തു ഇന്ത്യ.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ്
അലിസ്റ്റര്‍ കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 21, ഹസീബ് ഹമീദ് എല്‍ബിഡബ്ല്യു ബി അശ്വിന് 31, ജോ റൂട്ട് സി ആന്‍ഡ് ബി ഉമേഷ് 124, ബെന്‍ ഡക്കറ്റ് സി അജിങ്ക്യ ബി അശ്വിന് 13, മോയിന്‍ അലി ബി ഷാമി 117, ബെന്‍ സ്റ്റോക്സ് സി സാഹ ബി ഉമേഷ് 128, ജോണി ബെയര്‍സ്റ്റൗ സി സാഹ ബി ഷാമി 46, ക്രിസ് വോക്സ് സി സാഹ ബി ജഡേജ 4, ആദില്‍ റഷീദ് സി ഉമേഷ് ബി ജഡേജ 5, സഫര്‍ അന്‍സാരി എല്‍ബിഡബ്ല്യു ബി മിശ്ര 32, സ്റ്റുവര്‍ട്ട് ബ്രോഡ് നോട്ടൗട്ട് 6, എക്സ്ട്രാസ് 10, ആകെ 159.3 ഓവറില്‍ 537ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-47, 2-76, 3-102, 4-281, 5-343, 6-442, 7-451, 8-465, 9-517, 10-537.
ബൗളിങ്: മുഹമ്മദ് ഷാമി 28.1-5-65-2, ഉമേഷ് യാദവ് 31.5-3-112-2, ആര്. അശ്വിന് 46-3-167-2, രവീന്ദ്ര ജഡേജ 30-4-86-3, അമിത് മിശ്ര 23.3-3-98-1.
ഇന്ത്യ ഒന്നാമിന്നിങ്സ്
എം. വിജയ് നോട്ടൗട്ട് 25, ഗൗതം ഗംഭീര്‍ നോട്ടൗട്ട് 28, എക്സ്ട്രാസ് 10, ആകെ 23 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63.
ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 5-1-20-0, ക്രിസ് വോക്സ് 7-2-17-0, മോയിന്‍ അലി 6-2-6-0, സഫര്‍ അന്‍സാരി 3-0-3-0, ആദില്‍ റഷീദ് 2-0-8-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: