ഇരിട്ടി: കീഴ്പള്ളി ടൗണില്‍ ആദിവാസി യുവതിയെ കയറിപ്പിടിക്കുകയം പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത സംഭത്തില്‍ യുവാവ് അറസ്റ്റില്‍. കീഴ്പള്ളി മാങ്ങോട് സ്വദേശി സനീഷിനെ (33)ആണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ആറളം എസ്ഐ ടിയഎസ്.ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ആദിവാസി പീഡന നിയമപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞദിവസം കീഴ്പള്ളി ടൗണില്‍ വെച്ചായിരുന്നു സംഭവം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ സനീഷ് കയറിപ്പിടിക്കുകയും ശാരീരികമായി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഞ്ചാവ് കേസ്സ് ഉള്‍പ്പെടെയുള്ള വേറെയും കേസ്സുകള്‍ സനീഷിന്റെ പേരില്‍ ഉള്ളതായാണ് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: