പഴയങ്ങാടി: മാടായി സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് ജലോത്സവം 13 ന് വൈകുന്നേരം 3 മണിക്ക് പഴയങ്ങാടി പുഴയില്‍ നടക്കും. മാടായി റൂറല്‍ ബാങ്ക് റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ജലമേളയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. 25, 15 പേരടങ്ങുന്ന സംഘങ്ങളുടെ തുഴച്ചില്‍ മത്സരങ്ങളാണ് നടക്കുക. ഓരോ ഇനങ്ങളിലും രണ്ട് വീതം ഹീറ്റ്സുകള്‍ ഉണ്ടാകും. ജലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് വൈകുന്നേരം 5 മണിക്ക് എരിപുരത്ത് നിന്നും പഴയങ്ങാടിയിലേക്ക് വിളംബര ജാഥയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: