കണ്ണൂര്‍: കാന്‍സര്‍ രോഗബാധിതര്‍ക്കായി സാന്ത്വന ചികിത്സസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊടുക്കുന്ന കാന്സുരക്ഷാ യജ്ഞമായ ആശാകിരണ്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 12 ന് നടക്കും. കണ്ണൂര്‍ രൂപതാ സാമൂഹ്യസേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനം നടത്തുക. ഉച്ചക്ക് രണ്ടിന് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് കരള്‍ദാനം ചെയ്ത് കാരുണ്യത്തിന് മാതൃക കാട്ടിയ ആല്‍ഫ്രഡ് സെല്‍വരാജ് ബര്‍ണശ്ശേരിയെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജില്സന് പനക്കല്‍, റവ.ഫാ ഷൈജുപീറ്റര്, പി.യേശുദാസ്, കെ.വി.ചന്ദ്രന്, ജെസിറെജി, ഡെന്നീസ് ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: