തിരുവനന്തപുരം: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുടെ സഹകരണത്തോടെ റോട്ടറി ഇന്റര്‍നാഷണലും ലൈറ്റ് വിഷ്വല്‍ മീഡിയയും സംയുക്തമായി നിര്‍മ്മിക്കുന്ന ഹൃസ്വ ചിത്രമായ ജീവാമൃതത്തിന്റ പൂജ മെഡിക്കല്‍ കോളേജില്‍ നടന്നു.
അഡ്വ. കെ. സോമപ്രസാദ് എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറുമായ ഡോ. തോമസ് മാത്യു ഹൃസ്വ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഡി.ഐ.ജി. പി. വിജയന് ഐ.പി.എസ്. ആദ്യ ക്ലാപ്പ് നല്കി. റോട്ടറി ഡിസ്ട്രിക്റ്റ് ഗവണര്‍ ഡോ. ജോണ്‍ ഡാനിയേല്‍, സെക്രട്ടറി ജനറല്‍ ആര്. വിജയന്, ഡോ. സി. ഉണ്ണികൃഷ്ണന്, അജി ശൂരനാട് എന്നിവര്‍ സംസാരിച്ചു. മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് സംവിധായകനായ ഗിരീഷ് കല്ലടയ്ക്ക് സ്ക്രിറ്റ് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: