പത്തനാപുരം: സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കു വേണ്ടി വൃദ്ധമാതാപിതാക്കളെ കൈയൊഴിയുന്ന സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാകണമെന്ന് ഐഎസ്ആര്‍ഒ മുന്‍മേധാവി ഡോ.ജി.മാധവന്‍നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍ വിദ്യാഭ്യാസകാലത്ത് നേടുന്ന അറിവ് ഉപയോഗപ്പെടുത്തി പിന്നീട് സമൂഹത്തിന് സേവനം ചെയ്യാന്‍ പ്രാപ്തരായി മാറണം. മാതാവും പിതാവും ഗുരുവും ദൈവമാണെന്ന് തിരിച്ചറിയണം. മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്ന സേവനം വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൗണ്ട് താബോര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ജോസഫ് റമ്പാന് അദ്ധ്യക്ഷത വഹിച്ചു. നടന് ടി.പി. മാധവന്, പി.എസ്.അമല്‍രാജ്, ജി.ഭുവനചന്ദ്രന്, സി.ജി.എം വിജയന് ആമ്പാടി, സൂപ്രണ്ട് സൂസന് തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: