കോഴിക്കോട്: ഭക്ഷ്യസുരക്ഷ പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചതില്‍ കോണ്ഗ്ര സ്സും സിപിഎമ്മും കൂട്ടു പ്രതികളാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവിച്ചു.
അര്‍ഹതപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളെ പട്ടിണിക്കാരാക്കി മാറ്റുകയാണ് 5 വര്‍ഷം ഭരണം നടത്തിയ കോണ്‍ഗ്രസ്സും 5 മാസം ഭരിച്ച സിപിഎമ്മും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അനര്‍ഹരായവര്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അകത്തും അര്‍ഹരായ പാവപ്പെട്ടവര്‍ പട്ടികയില്‍ നിന്ന് പുറത്തായതും യുഡിഎഫ്-എല്‍ഡിഎഫ് ഭരണ കൂടങ്ങളുടെ നിരുത്തരവാദപരവും മനഷ്യത്വ രഹിതവുമായ നിലപാട് കൊണ്ട് മാത്രമാണെന്നും താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, മണ്ഡലം പ്രസിഡന്റ് അഡ്വ. വി. സത്യന്, ടി.കെ, പത്മനാഭന്, വി.കെ. ജയന്, വായനാരി വിനോദ്, വി. കേളപ്പന്, അഖില്‍ പന്തലായനി, കെ.പി. മോഹനന്, വി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വി.ടി. വിജയന്, മാധവന് പൂക്കാട്, സച്ചിന് ചെങ്ങോട്ടുകാവ്, മുരളീധരഗോപാല്‍, കെ. വി. സുരേഷ്, കനക ചെറിയമങ്ങാട്, വി. കെ. മുകുന്ദന്, ബിനീഷ് ബിജലി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: