തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്താന്‍ ആദായനികുതി വകുപ്പ് വ്യാപക പരിശോധന തുടങ്ങി. പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം പരിശോധന നടത്തുന്നുണ്ട്.
ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറാനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകള്‍ കുടുങ്ങുമെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ്. ഏതാണ്ട് 90,000 കോടി രൂപയാണ് കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളം തുക വായ്പയായി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.
അതേസമയം സഹകരണ ബാങ്കുകളില്‍ നോട്ടുകള്‍ മാറിയെടുക്കാന്‍ പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല.അതിനാല്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: