ചേര്‍ത്തല: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ തിരുമാനം രാജ്യം കണ്ട ഏറ്റവും സമഗ്രമായ സാമ്പത്തിക പരിഷ്കരണ നടപടിയാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
ചേര്‍ത്തലയില്‍ നടന്ന ബിഡിജെഎസ് കൗണ്‍സില്‍, സംസ്ഥാന സമിതി യോഗത്തിലും പങ്കെടുക്കാന്‍ എത്തിയ തുഷാര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കള്ളനോട്ടും കള്ളപ്പണവും രാജ്യത്തെ അടിസ്ഥാന ജനങ്ങളെ വിഴുങ്ങുന്ന പശ്ചാത്തലത്തിലുണ്ടായ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. നമ്മുടെ സാമ്പത്തിക സ്വാശ്രയത്വം നശിപ്പിക്കാനും ആഭ്യന്തര കുഴപ്പങ്ങള്‍ക്കും വേണ്ടി നടന്ന അന്താരാഷ്ട്ര ഗൂഡാലോചനകളെ പൊളിക്കാന്‍ ഇത്തരം ധീരമായ നടപടി അനിവാര്യം. ഇതിന് ചങ്കൂറ്റം കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ സര്‍ക്കാരും രാജ്യത്തിന്റെ അഭിമാനമാണ്. സാധാരണക്കാര്‍ക്ക് പ്രതിക്ഷയേകുന്ന തീരുമാനത്തില്‍ അസ്വസ്ഥരാകുന്നവരെ സംശയിക്കണം.
കളളപ്പണവും കള്ളക്കടത്തും തിവ്രവാദവും കൊണ്ട് സാമൂഹിക സന്തുലിതാവസ്ഥ അപകടത്തിലായ കേരളത്തിന് പുതിയ തിരുമാനം ഗുണകരമാകും. കള്ളനോട്ടുകള്‍ മലവെള്ളം പോലെ ഒഴുകിയപ്പോള്‍ അനങ്ങാത്തവരാണ് കേരളം മാറിമാറി ഭരിച്ചത്. കണ്ടെയ്നറില്‍ അതിര്‍ത്തിക്ക് അപ്പുറം അച്ചടിച്ച പണമെത്തി എന്ന് അറിഞ്ഞിട്ട് പോലും ഒന്നും ചെയ്തില്ല. കള്ളപ്പണം ഇല്ലാതാക്കും എന്ന മോദി സര്‍ക്കാരിന്റെ വാക്ക് പാലിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. റ്റി.വി. ബാബു, അരയക്കണ്ടി സന്തോഷ്, സുഭാഷ് വാസു പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ബിഡിജെഎസ് ആദ്യസംസ്ഥാന സമ്മേളനം ഡിസംബര്‍ 5ന് അങ്കമാലിയില്‍ നടത്തും. സമ്മേളനം ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. രാജിവ് ചന്ദ്രശേഖര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. നിയോജകമണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞു.
ഐസക്കിന്റെത് കള്ളപ്പണക്കാരെ
സഹായിക്കുന്ന നിലപാട്: കുമ്മനം
തിരുവനന്തപുരം: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണത്തിന് തുടക്കമിട്ട നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കള്ളപ്പണം ഇല്ലാത്തവരെല്ലാം സ്വാഗതംചെയ്ത നടപടിയെ എതിര്‍ത്ത് സംസാരിച്ചത് തോമസ് ഐസക്കും ചില മാര്‍ക്സിസ്റ്റ് നേതാക്കളും മാത്രമാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
ഇത് കള്ളപ്പണക്കാരുടെ നിലപാടാണ്. മുന്‍കൂട്ടി അറിയിച്ച് നിരോധനം ഏര്‍പ്പെടുത്തുന്നത് കള്ളപ്പണക്കാരെ മാത്രമേ സഹായിക്കൂ എന്നറിഞ്ഞിട്ടും ഐസക്ക് ഇതിനെ വിമര്‍ശിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ സഹായിക്കുന്ന നടപടിക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ ബാധ്യതയുള്ള ഐസക്ക് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ നേതൃത്വം നല്‍കുകയാണ്. ഇത് കേന്ദ്ര നടപടിയെ അട്ടിമറിക്കാനാണ്. അന്ധമായ രാഷ്ട്രീയവിരോധം ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടികളാണ് സംസ്ഥാനം സ്വീകരിക്കേണ്ടത്. എന്നാല്‍ അതിന് തയ്യാറല്ലെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. 500, 1000 രൂപയുടെ നോട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: