ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടയ്ക്ക് ഹെലികോപ്ടറില്‍ നിന്നും തിപ്പഗോണ്ടനഹള്ളി തടാകത്തിലേക്ക് വീണ് കാണാതായ രണ്ടു നടന്മാരുടേയും മൃതദേഹം കണ്ടെത്തി. നടന് അനിലിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
കാണാതായ മറ്റൊരു നടനായ ഉദയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടത്തിയത്. തടാകത്തില്‍ ഉയര്‍ന്നു കിടക്കുന്ന തരത്തിലായിരുന്നു ഉദയുടെ മൃതദേഹം കണ്ടെത്തിയത്.
മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷോട്ട് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. നായകനായ ദുനിയാ വിജയും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അനിലും ഉദയുമാണ് ഹെലികോപ്ടറില്‍ നിന്നും ചാടിയത്. ലൈഫ് ജാക്കറ്റുണ്ടായിരുന്ന ദുനിയ വിജയ് നീന്തി രക്ഷപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: