കണ്ണാടിപ്പറമ്പ്: ധര്‍മ്മശാസ്താ ശിവക്ഷേത്രത്തില്‍ നടക്കുന്ന നാലാമത് മഹാരുദ്രയജ്ഞത്തിന് നാളെ സമാപനം കുറിക്കും. യജ്ഞത്തിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ വസോര്‍ധാര (മഹാരുദ്രാഭിഷേകം) രാവിലെ 8 മണിക്ക് നടക്കും. യജ്ഞാചാര്യന്‍ കിഴിയേടം രാമന് നമ്പൂതിരി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമാപന സഭയില്‍ ആദ്ധ്യാത്മിക കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കായി ശ്രീരുദ്രം ട്രസ്റ്റ് സമര്‍പ്പിക്കുന്ന നാലാമത് ശ്രീരുദ്ര പുരസ്കാരം ഇരുനൂറോളം ആദ്ധ്യാത്മിക ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് ബാലന് പൂതേരി (മലപ്പുറം)ക്ക് നല്കി ആദരിക്കും.
ഇന്ന് രാവിലെ 5 മണിക്ക് ഗണപതിഹോമം, യജ്ഞശാലയില്‍ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്ര ഹോമം, ശ്രീരുദ്രജപം. രാവിലെ 9 ന് ശിവക്ഷേത്രത്തില്‍ ഭഗവാന് രുദ്രാഭിഷേകം, ഉച്ചപൂജ .9.30 ന് മണിക്കയില്‍ ഭഗവതി ക്ഷേത്രം മാതൃസമിതിയുടെ ഭജനാമൃതം. 10.30 ന് മുരളി പുറനാട്ടുകരയുടെ ആദ്ധ്യാത്മിക പ്രഭാഷണം.വൈകുന്നേരം 6 മുതല്‍ ദേവിയുടെ കളമെഴുതിയുള്ള വിശേഷാല്‍ ഭഗവതിസേവ. രാത്രി 7.30 ന് പ്രദീപ് പിണറായി ആന്റ് പാര്‍ട്ടിയുടെ ശാസ്ത്രീയ സംഗീത മാധുരി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: