ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ മോദിയുടെ ശക്തമായ നടപടിയില്‍ അടിയേറ്റത് പാക്കിസ്ഥാനും. കള്ളനോട്ടുകളിലൂടെ ഭാരതത്തിന്റെ സമ്പദ് രംഗത്തെ അസ്ഥിരപ്പെടുത്തുന്ന പാക്കിസ്ഥാന് പ്രതിവര്‍ഷം 500 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.
ാക്ക് ചാരസംഘടന ഐഎസ്ഐ ഭാരതത്തിലൊഴുക്കുന്ന കള്ളപ്പണത്തിന്റെ സിംഹഭാഗവും ഭീകരപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. പാക്ക് ഭീകരതയുടെ സാമ്പത്തിക സ്രോതസിന്റെ അടിവേരറുക്കുന്നതു കൂടിയാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇത് തിരിച്ചറിഞ്ഞാണ് എസ്ഡിപിഐ ഉള്‍പ്പെടെ ആരോപണവിധേയരായ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് പാക്ക് കള്ളനോട്ടുകളായി ഭാരതത്തിലെത്തുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 500 കോടിയുടെ ലാഭം പാക്കിസ്ഥാന് ലഭിക്കുന്നു. ഭാരതത്തില്‍ ചെലവഴിക്കപ്പെടുന്ന കള്ളനോട്ടുകളുടെ നാല്‍പ്പത് ശതമാനത്തോളം ഐഎസ്ഐക്ക് ലഭിക്കുന്നതായാണ് ഇന്റലിജന്റ്സ് ബ്യൂറോ, റോ എന്നീ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
ആയിരത്തിന്റെ ഒരു നോട്ടടിക്കാന്‍ 39 രൂപയാണ് ഐഎസ്ഐക്ക് ചെലവ്. റിസര്‍വ്വ് ബാങ്കിന് ഇത് 29 രൂപ. വിജയകരമായി വിതരണം ചെയ്യപ്പെടുമ്പോള്‍ നാനൂറ് രൂപയോളം ചെലവ് വരും. ഇതനുസരിച്ചാണ് ഐഎസ്ഐയുടെ ലാഭം കണക്കാക്കിയത്. 2010ല്‍ 1,600 കോടിയുടെ കള്ളനോട്ട് രാജ്യത്തെത്തി. ഇസ്ലാമിക ഭീകരത തഴച്ചുവളരുന്നതിന് പ്രധാന കാരണം കള്ളനോട്ടുകളാണ്. വര്‍ഷങ്ങളായി പാക്കിസ്ഥാന് തുടരുന്ന നിഴല്‍ യുദ്ധത്തോട് ഭരണകര്‍ത്താക്കള്‍ കണ്ണടക്കുകയായിരുന്നു. പാക്കിസ്ഥാനെതിരായ രണ്ടാമത്തെ മിന്നലാക്രമണമാണ് മോദി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: