ഗുരുവായൂര്‍: ബലാല്‍സംഗക്കേസിലെ പ്രതിയായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാവല്ക്കാരന് എന്‍.സി.ലീലാധരനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം അഡ്മിനിസട്രേറ്റര്ക്കും മദ്ധ്യമേഖ ഐജിക്കും പരാതി നല്കി.
ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് പരാതി കൊടുത്തിരിക്കുന്നത്. ബഹു ഹൈക്കോടതിയില്‍ ജ്യാമപേക്ഷ പരിഗണനയിലിരിക്കെ രണ്ട് വര്‍ഷത്തോളമായി യാതെരുവിധ സര്‍വ്വീസ്-നിയമനടപടികളെടുക്കാതെ പ്രതിയെ സംരക്ഷിക്കുന്ന ദേവസ്വം ഭരണ സമിതിയും, ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതയുള്പ്പെടെയുളള നിയമപാലകരും ക്ഷേത്ര വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്ന് യോഗം ആരോപിച്ചു.
മുമ്പ് ക്ഷേത്രത്തിന്റെ പവിത്രതക്ക് കളങ്കം വരുത്തി നാലമ്പലത്തിനകത്ത് സംഘട്ടനം നടത്തിയ ജീവനക്കാരെ സംരക്ഷിച്ച ഭരണ സമിതിയുടെ അതെ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും നാളുകളില്‍ ഭക്തജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ദേവസ്വത്തിന് ക്ഷേത്ര രക്ഷാസമിതി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പി.മാധവന് അധ്യക്ഷത വഹിച്ചു.
മോഹന്‍ദാസ് ചേലനാട്, എം.ബിജേഷ്, ടി.നിരാമയന്, പ്രസാദ് കാക്കശ്ശേരി, അഡ്വ.വിനോദ്, മുരളി തുടങ്ങയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: