മുളംകുന്നത്തുകാവ് : ട്രെയിനിന്റെ ശബ്ദം കേട്ട് വിരണ്ട ആന കാര്‍ തകര്‍ത്തു.കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിരണ്ട ആനയെക്കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച സ്ത്രീക്ക് വീണ് കാലിന് പരിക്കേറ്റു.
ഇന്നലെ ഉച്ചക്ക് മുളംകുന്നത്തുകാവ് ശൃംഗപുരം ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കണിമംഗലം സ്വദേശി സുധീഷ്, ഭാര്യ വീണ, മൂന്നുമാസം പ്രായമായ കുഞ്ഞ്, വീണയുടെ അമ്മൂമ്മ തങ്കമ്മ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അടുത്തുള്ള റെയില്‍ വേട്രാക്കിലൂടെ ട്രെയിന്‍ പോകുന്ന ശബ്ദം കേട്ട് ആന വിരണ്ട് കാറിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.
കാര്‍ കുത്തി മറിച്ചിടാന്‍ ശ്രമിച്ചെങ്കിലും മതിലില്‍ തടഞ്ഞ് നിന്നു. ഇതിനിടെ പാപ്പാന്മാര് ആനയെ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: