മാള: പുളിയിലക്കുന്നില്‍ ആദിവാസി കുട്ടികളെ അധ്യാപകന് മര്‍ദ്ദിച്ചതായി പരാതി. അഷ്ടമിച്ചിറ പുളിയിലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവന് മന്ദിരത്തിലാണ് ആദിവാസി കുട്ടികളെ അധ്യാപകന് വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. മാത്രമല്ല ഇവരെക്കൊണ്ട് ബാലവേല ചെയ്യിപ്പിച്ചതായും ആക്ഷേപമുണ്ട്. ക്രൈസ്തവ മാനേജ്മന്റിന് കീഴിലാണ് ഈ അഗതി മന്ദിരം പ്രവര്‍ത്തിക്കുന്നത്.
ജെസ്റ്റോ എന്ന അധ്യാപകനാണ് കുട്ടികളെ മര്‍ദ്ദിച്ചത്. ഇതിനെതിരെ കുട്ടികളെ രക്ഷിതാക്കള്‍ ഏഴ് വിദ്യാര്‍ത്ഥികളെ ബാലമന്ദിരത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയി. പരാതിയെത്തുടര്‍ന്ന് മാള എസ്ഐ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി ബാലവേല ആക്റ്റ് പ്രകാരം കേസെടുത്തു.ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ബാലഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എംജി പ്രശാന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു.കെഎം.അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.അമ്പാടി,കെഎം സദാശിവന്,ഗോപിനാഥ,്നിഷ ബിജു എന്നിവര്‍ സംസാരിച്ചു.കെപിഎംഎസ് ഭാരവാഹികളും മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: