കല്‍പ്പറ്റ : സമഗ്രവും ഗുണമേ•യുമുള്ള ഗര്‍ഭകാല പരിചരണം ഉറപ്പുവരുത്തി മാതൃമരണവും ശിശുമരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്താകമാനം നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷിത മാതൃത്ത്വ അഭിയാന് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. എല്ലാമാസവും ഒന്‍പതാം തീയ്യതി ഈ പദ്ധതി പ്രകാരം പ്രത്യേക പരിശോധന ഏര്‍പ്പെടുത്തും. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജനവിഭാഗത്തിനാണ് ഈ പദ്ധതി പ്രയോജനപ്പെടുക. ഗര്‍ഭകാലത്തിലെ മൂന്ന് മാസം മുതല്‍ ഒന്‍പത് മാസം വരെ ഏറ്റവും ചുരങ്ങിയത് രണ്ടുതവണയെങ്കിലും ഗൈനക്കോളജിസ്റ്റിന്റെയും വിദ്ഗധ ഡോക്ടര്‍മാരുടെയും പരിശോധന ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഗര്‍ഭകാലത്ത് ആവശ്യമായ എല്ലാ പരിശോധനകളും സൗജന്യമായി ലഭിക്കും.ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ഗൈനോക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കും. സന്നദ്ധസേവകരായാണ് ഇവരെ പരിഗണിക്കുക. ഇവര്‍ക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡുകളും ഏര്‍പ്പെടുത്തും.
ജില്ലയിലെ മീനങ്ങാടി, പനമരം, മേപ്പാടി, പുല്‍പ്പളളി, പൊരുന്നന്നൂര്‍, അപ്പപ്പാറ, എന്നീ ആരോഗ്യകേന്ദ്രങ്ങളില്‍ ഈ പരിശോധന സംവിധാനം ഒരുക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ ആശവര്‍ക്കര്‍മാര്‍ ,ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ,അങ്കണ്‍വാടികള്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഐ.എം.എ, റോട്ടറി, ലയണ്‍സ് ക്ലബ്ബുകള്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണവും ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. എ.ദേവകി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ബേബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.വി.ജിതേഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ഓമന, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.സിന്ധു, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്, മിനി ജോണ്സണ്, ലിസ്സി പൗലോസ്, മിനി സാജു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സന്തോഷ്, ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം വി.ഐ.നിഷ, ഐ,റ്റി.ഡി.പി പ്രോഗ്രാം ഓഫീസര്‍ പി.വാണിദാസ് ,ഡോ.കെ.എസ്. അജയന്, ഡോ,വിന്‍സന്റ് , ഡോ. മൊയിനുദ്ദീന്‍, ബേബി നാപ്പള്ളി, സി.സി.ബാലന്, കെ.എം. ജോസഫ്, ടി.കെ.പൗലോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: