പുനലൂര്‍: വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുന്നല ആനകുളം ദാരുല്സലാമില് അധ്യാപികയായ സുഹറ സലീം (53), മകള്‍ ഷിബില (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30യോടെ പത്തനാപുരം പുനലൂര്‍ റോഡില്‍ വെട്ടിത്തിട്ട ജംഗ്ഷ്ന് സമീപത്ത് വച്ച് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു താഴ്ച്ചയിലേക്ക് മറിഞ്ഞത്. സുഹറയും മകളും പുനലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: